X
    Categories: MoreViews

പതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ പ്രതികള്‍ പിണറായി രണ്ടാം സ്ഥാനം കാത്തു

 

ഇന്ത്യയിലെപതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പട്ടികയില്‍ ഒന്നാമത്. 11 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിണറായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള 22 കേസുകളാണ് ഫഡ്‌നാവിസിനെതിരെയുള്ളത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മൂന്നാം സ്ഥാനത്തുണ്ട്. കെജ്രിവാളിനെതിരായ 10 കേസുകളില്‍ നാലെണ്ണം ഗുരുതരമായ കേസുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.
മുഖ്യമന്ത്രിമാരുടെ ആസ്തിയുടെ പട്ടികയില്‍ എറ്റവും താഴെയുള്ളത് തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമാണ് മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍.

chandrika: