Connect with us

kerala

ബാബറി മസ്ജിദ് വിധി; ഗാന്ധിജയന്തി ദിനം സിഎംപി ‘നീതി നിഷേധ ദിന’മായി ആചരിക്കും

ബാബറി മസ്ജിദ് പെളിച്ചിട്ടുണ്ടോ, ബാബറി മസ്ജിദ് ഉണ്ടായിരുന്നോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് സി.എം.പി

Published

on

തിരുവനന്തപുരം: ബാബറി മസ്ജിദ് പെളിച്ചിട്ടുണ്ടോ, ബാബറി മസ്ജിദ് ഉണ്ടായിരുന്നോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് സി.എം.പി. ബാബറി മസ്ജിദിന്റെ വിധി നീതി നിഷേധമാണ്. അതുകൊണ്ട് തന്നെ സി.എം.പി ഒക്ടോബര്‍ രണ്ട് ‘നീതി നിഷേധ ദിനം’ ആയി ആചരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ബാബറി മസ്ജിദ് പൊളിച്ച ആളുകളെ കണ്ടുപിടിച്ച് കേസ് എടുക്കണമെന്നും സി.എം.പി ആവശ്യപ്പെട്ടു.

നാളത്തെ ഗാന്ധിജയന്തി ദിനം ‘നീതി നിഷേധ ദിനം’ ആയി ആചരിക്കാന്‍ എല്ലാ ജനാധിപത്യ വാദികളോടും സി.എം.പി. അഭ്യര്‍ത്ഥിച്ചു. രാജ്യം ഇങ്ങനെ മുന്നോട്ടു പോകാന്‍ പാടില്ല എന്നുള്ള സന്ദേശം ജനങ്ങളിലേക്ക് കൊടുക്കാന്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളും സംഘടനകളും തയ്യാറാകണമെന്ന് സി.എം.പി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. എന്‍ വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

kerala

‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.

മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്.

Continue Reading

kerala

പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.

പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി  പൊലീസ് ബോധവല്‍ക്കരണം

Published

on

അബുദാബി: സുരക്ഷിതമായ ക്രോസിംഗിനെക്കുറിച്ച് അബുദാബി പോലീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക ള്‍ക്കായി ബോധവല്‍ക്കരണം നടത്തി. ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ലോക റോഡ് സുരക്ഷാ വാരത്തി ന്റെ ഭാഗമായി അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ്, അബുദാബി മൊബിലിറ്റി, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണം നടത്തിയത്.
സമൂഹത്തില്‍ ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുക, കാല്‍നട ക്രോസിംഗുകളില്‍ റോഡ് മുറിച്ചു കടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക, സൈക്കിളുകളും ഇല ക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുമ്പോള്‍ പ്രതിരോധ സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കു ക തുടങ്ങിയവയെക്കുറിച്ച് പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഒരു ഫീല്‍ഡ് ലെക്ചര്‍ നടത്തി. സുരക്ഷാ ഹെല്‍മെറ്റുകളുടെയും അവബോധ ബ്രോഷറുകള്‍ വിതരണം ചെയ്തു.
Continue Reading

Trending