Connect with us

kerala

മുഖ്യമന്ത്രി മാപ്പ് പറയണം: യുഡിഎഫ്; സംസ്ഥാന ഭരണം ആര്‍എസ്എസ് നിയന്ത്രണത്തില്‍

മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ലാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും ആക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്.

Published

on

മലപ്പുറം വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യു.ഡി.വൈ.എഫ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർ.എസ്.എസ് നിയന്ത്രണത്തിലാണ്. ആർ.എസ്.എസ്സിന്റെ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സി.പി.എമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സി.പി.എം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ലാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും ആക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്. ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എഡിജിപി അജിത് കുമാർ. ഒക്ടോബർ എട്ടിന് യുഡിഎഫ് നിയമസഭ മാർച്ച് നടത്തും. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും നേതാക്കൾ ചോദിച്ചു.

ഡൽഹി ആസ്ഥാനമായ പി.ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ആർ എസ് എസ് കാർ പ്രതികളാകുന്ന കേസുകളിലെ പൊലീസ് വീഴ്ച യാദൃച്ഛികമല്ലെന്നും മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും മുഖ്യമന്ത്രിയുടെ ആർ.എസ്.എസിന്റെ അനുകൂലമായ നിലപാടിന്റെ വ്യക്തമായ തെളിവാണെന്നും പികെ ഫിറോസ് ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്നും പികെ ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുധീഷ് വധക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

നെടുമങ്ങാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുക.

Published

on

തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുക.

പ്രതികള്‍ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബര്‍ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസില്‍ ഉണ്ടായത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

 

 

Continue Reading

kerala

എസ്.എസ്.എല്‍.സി ഫലം മേയ് ഒമ്പതിന്

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Published

on

2024-25 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് ആരംഭിക്കും.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിച്ചു.സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി നാല് (2,964) കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് (4,27,021) വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി.

അതില്‍ ആണ്‍കുട്ടികള്‍ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെണ്‍കുട്ടികള്‍ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325).

സര്‍ക്കാര്‍ മേഖലയില്‍ ഒരു ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാര്‍ഥികളും എയിഡഡ് മേഖലയില്‍ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാര്‍ഥികളും

അണ്‍ എയിഡഡ് മേഖലയില്‍ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാര്‍ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്.

ഇത്തവണ ഗള്‍ഫ് മേഖലയില്‍ അറുന്നൂറ്റി എണ്‍പത്തി രണ്ട് (682) വിദ്യാര്‍ഥികളും ലക്ഷദ്വീപ് മേഖലയില്‍ നാനൂറ്റി നാല്‍പത്തിയേഴ് (447) വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതി.

 

Continue Reading

kerala

കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴി, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കില്ല; വേടന്‍ പൊലീസിന് മൊഴി നല്‍കി

ഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒന്‍പതംഗ സംഘത്തില്‍ വേടന്റെ മാനേജറുമുണ്ടായിരുന്നു.

Published

on

കഞ്ചാവ് ലഭിച്ചത് മാനേജര്‍ വഴിയാണെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും റാപ്പര്‍ വേടന്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഒന്‍പതംഗ സംഘത്തില്‍ വേടന്റെ മാനേജറുമുണ്ടായിരുന്നു. അതേസമയം മാനേജര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.

അതേസമയം വേടനെതിരായ പുലിപ്പല്ല് കേസില്‍ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.

കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് വേടനെ ചോദ്യം ചെയ്തത്. ശേഷം കോടനാട് മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Continue Reading

Trending