Connect with us

kerala

സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി ഇഡി; ബുധനാഴ്ച ഹാജരാകണമെന്ന് നിര്‍ദേശം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇത് നാലാം തവണയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇഡി നോട്ടീസ് നല്‍കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു തവണയും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആദ്യ തവണ കോവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.

സ്വപ്ന സുരേഷിന്റെ ചില നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത്.

kerala

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ യുവതി ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

Published

on

മാതാപിതാക്കൾ​ക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി(26)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. കുടുംബസമേതം കണ്ണൂരിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: ലിൻസി.

Continue Reading

kerala

രക്ഷാപ്രവര്‍ത്തകരുടെ മുഖത്തേറ്റ അടി; കുറ്റം ചെയ്ത പൊലീസ് ഗുണ്ടകളെ വെറുതെ വിടില്ല; അബിന്‍ വര്‍ക്കി

വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Published

on

ആലപ്പുഴയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് , കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ ,ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരില്‍ കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്‌ഐ ഗുണ്ടകളും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ ‘രക്ഷാപ്രവര്‍ത്തനത്തെ’ ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളില്‍ നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി പറഞ്ഞു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

Trending