Connect with us

kerala

മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍

തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

Published

on

വാ പോയ കോടാലിയാണ് പി വി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ സിപിഎമ്മിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും ഈ കുടുംബാധിപത്യം ഞങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും ജനങ്ങള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയോ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും മരുമകനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതെന്നും പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കന്‍മാരെ മുഴുവന്‍ ചവിട്ടി നിര്‍ത്തിയിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കെ രാധാകൃഷ്ണനെയോ ആര്‍ ബിന്ദുവിനെയോ തെരഞ്ഞെടുപ്പില്‍ എവിടെയും കണ്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് 1320 രൂപ

Published

on

കോഴിക്കോട്: സർവകാല കുതിപ്പിലുള്ള സ്വർണവിലയിൽ ഇന്നുണ്ടായത് വൻ ഇടിവ്. ഒറ്റയടിക്ക് 1320 രൂപയാണ് പവന് കുറഞ്ഞത്. 71,040 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 72,360 ആയിരുന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി.

മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 73,040 രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടർച്ചയായി രണ്ട് ദിവസം വിലയിടിയുകയും അടുത്ത ദിവസം നേരിയ വർധനവുണ്ടാവുകയും ചെയ്തു. ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവൻ വില. ഏപ്രിൽ 22ന് സർവകാല റെക്കോഡായ 74,320ലായിരുന്നു പവൻ വില.

Continue Reading

kerala

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്.

Published

on

കൊല്ലം കിളികൊല്ലൂരില്‍ പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ എല്ലാം തീര്‍ന്നുവെന്നും പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അക്രമിക്കുകയായിരുന്നു. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റ കടയുടമ പറയുന്നു. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നുസൂഖ് പോര്‍ട്ടല്‍ പൂട്ടി; 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Published

on

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ ഈ വര്‍ഷം അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നുസൂഖ് പോര്‍ട്ടല്‍ അടച്ചു. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് പണം തിരികെ നല്‍കുകയോ അടുത്തവര്‍ഷം അവസരം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയിരുന്നു. ഇതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. 10,000 പേര്‍ക്ക് മാത്രമാണ് ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ ഇത്തവണ അവസരം ലഭിച്ചത്. അവസാന നിമിഷം 42000 പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.

ഈ മാസം ആദ്യം തന്നെ നുസൂഖ് പോര്‍ട്ടല്‍ പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തായാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുമെന്ന സൂചന.

ഏജന്‍സികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നല്‍കാന്‍ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Continue Reading

Trending