Connect with us

kerala

സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിൻറെയും ശബ്ദം ഒന്ന്: വി.ഡി സതീശൻ

തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ്.

Published

on

പാണക്കാട്‌ സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിൻറെയും ശബ്ദം ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉജ്ജ്വലമായ മതേതര മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങൾ. തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ്.

മുനമ്പം വിഷയം ഉണ്ടായപ്പോൾ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ് മുസ്ലിം സംഘടനകളെ ചേർത്തുനിർത്തി സാധാരക്കാർക്കു വേണ്ടി നിലകൊള്ളുന്ന ആളാണ് തങ്ങൾ. കാർക്കശ്യം നിറഞ്ഞ മതേതര നിലപാടെടുത്ത ഒരു വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്. സത്യത്തിൽ അത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നു തങ്ങളെ എന്താ വിമർശിക്കാൻ പാടില്ലേയെന്ന്. സംഘപരിവാറിന്റെ ശബ്ദവും മുഖ്യമന്ത്രിയുടെ ശബ്ദവും ഒന്നാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച സിപിഎം ഓന്തിന്റെ നിറം മാറിയതുപോലെ ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പാലക്കാട് ഒരു കാരണവശാലും അത് വിലപ്പോകില്ല. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിക്കുകയാണ്, മൂന്ന് വർഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്ന് പറയാൻ ധൈര്യം ഉണ്ടോ? മൂന്ന് വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാകും തിരഞ്ഞെടുപ്പെന്ന് പറയാൻ ഞങ്ങൾ തയാറാണ്. സർക്കാർ തയ്യാറാണോ?

എന്താണ് കേരളത്തിന്റെ സ്ഥിതി? രൂക്ഷമായ വിലക്കയറ്റം, വിലക്കയറ്റത്തെ നിയന്ത്രിക്കാൻ മാർക്കറ്റിൽ ഇടപെടേണ്ട സപ്ലൈകോ അടച്ചുപൂട്ടലിൻെറ വക്കിലാണ്. ഖജനാവ് കാലിയാണ്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ചെക്ക് മാറില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പോലുള്ളത് മുഴുവൻ തകർച്ചയിലാണ്.

കെ.എസ്.ആർ.ടി.സി, സപ്ലൈകോ, ഇലക്ട്രിസിറ്റി ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, വാട്ടർ അതോറിട്ടി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അപകടത്തിലാണ്. ആരോഗ്യ മേഖലയിൽ കാരുണ്യ പദ്ധതി 1600 കോടി സർക്കാർ നൽകാനുണ്ട്. സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും കാസ്പ് കാർഡ് എടുക്കുന്നില്ല. ഒരാനുകൂല്യവും സർക്കാർ സാധാരണക്കാർക്ക് നൽകുന്നില്ല. റോഡ് മുഴുവൻ കുഴിയാണ്. കോൺട്രാക്ടർമാർ വർക്ക് എടുക്കുന്നില്ല. രൂക്ഷമായ ധനപ്രതിസന്ധിയാണ്.

മദ്യത്തിലും സ്വർണത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടക്കുകയാണ്. ആരോഗ്യരംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. വൈസ് ചാൻസിലർമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. ഇതുപോലൊരു പരിതാപകരമായ അവസ്ഥയിൽ കേരളം എത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവെയ്ക്കാൻ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് കുടപിടിച്ചുകൊടുക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവത്തിനെതിരെയുള്ള പ്രചാരണമാണ് പാലക്കാട് ഐക്യ ജനാധിപത്യ മുന്നണി നടത്തിയത്. ഉജ്ജ്വല ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യും. പതിനായിരത്തിൽ അധികം ഭൂരിപക്ഷത്തിൽ. ഒരുപക്ഷെ പതിനയ്യായിരത്തിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.

Published

on

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്‍ പോയപ്പോള്‍ ബെന്നി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending