Connect with us

kerala

വേനല്‍ കൂടുന്നു; തീപിടിത്തം ഒഴിവാക്കാന്‍ അല്‍പം മുന്‍കരുതല്‍

മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ

Published

on

വേനല്‍ചൂട് ശക്തി കൂടിയതോടെ പലയിടത്തും തീപിടിത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനല്‍ക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തണം.

തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

▪️ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം.
ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.

▪️തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്.

▪️വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..

▪️മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

▪️പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.

▪️രാത്രിയിൽ തീയിടാതിരിക്കുക.

▪️അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ആയത് ശ്രദ്ധിക്കുക.

▪️പാചകം കഴിഞ്ഞാലുടൻ പാചകവാതക സിലിണ്ടറിന്റെ ബർണർ ഓഫാക്കുക

▪️അഗ്നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.

▪️തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ 112 ൽ പൊലീസിനെ അറിയിക്കാം. ഫയർഫോഴ്‌സ് നമ്പർ – 101.

വേ​ന​ലി​നെ നേ​രി​ടാ​ൻ:

▪️നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​ര​ണം.

▪️കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

▪️വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വെ​യി​ല്‍ കൂ​ടു​ത​ലേ​ല്‍ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം.

▪️വി​നോ​ദ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ള്‍ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

▪️ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​ര​വും പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ ജ​ല​ല​ഭ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം.

▪️അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്ക് ചൂ​ടേ​ക്കാ​ല്‍ക്കാ​തി​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം

▪️പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ളാ​ല്‍ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘ​തം ഏ​ല്‍ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ശ്ര​ദ്ധി​ക്ക​ണം.

▪️ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ചൂ​​ടേ​ല്‍ക്കാ​ത്ത ത​ര​ത്തി​ല്‍ വ​സ്ത്ര​ധാ​ര​ണം ന​ട​ത്ത​ണം

▪️പൊ​തു ഇ​ട​ങ്ങ​ളി​ൽ ​​​ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ച്ച മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ലേ​ല്‍ക്ക​രു​ത്.

▪️കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്ക്​ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്ത​ണം.

▪️ നി​ര്‍ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ പ​ക​ല്‍ ഒ​ഴി​വാ​ക്ക​ണം.

kerala

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

നവംബര്‍ 30-നു സമയപരിധി തീരും.

Published

on

ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്.  9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്.  മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

റേഷന്‍ കാര്‍ഡില്‍നിന്ന് വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ നീക്കില്ല.കിടപ്പുരോഗികള്‍ , അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Continue Reading

kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Published

on

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാഹുല്‍ പുതുപ്പളളിയിലെത്തിയത് രാവിലെ 10 മണിയോട് കൂടിയാണ്. രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാള്‍ മുതല്‍ രാഹുല്‍ പങ്കെടുക്കും. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത് നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ്.

Continue Reading

kerala

മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി

വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

Published

on

തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മലയാളം പഠിക്കാനൊരുങ്ങി നിയുക്ത എം.പി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോള്‍ ജോതി രാധിക വിജയകുമാര്‍ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

മനസില്‍ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിഭാഷകര്‍ക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല. പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെത്തിയതു മുതല്‍ ചില മലയാളവാക്കുകള്‍ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാന്‍ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.

ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങള്‍ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മിന്നുംജയമാണ് വയനാട്ടിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്. 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷവും മറികടക്കുന്ന ജയമാണിത്‌പോളിങ്ങിലെ കുറവ് പ്രിയങ്കയുടെ വിജയത്തിന്റെ തിളക്കം കുറച്ചില്ല. 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.

622338 വോട്ടുകള്‍ ലഭിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട എല്‍.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തില്‍ ഒതുങ്ങി.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ഉന്നയിക്കാന്‍ പോകുന്ന വിഷയം.

Continue Reading

Trending