Connect with us

kerala

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു

ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്.

Published

on

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുകയായിരുന്നു. പെണ്‍കുട്ടി അച്ഛന്‍രെ കൂടെയായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വിരുന്ന് പോയിരുന്നു.

അമ്മയുടെ വീടിന് സമീപത്താണ് പതിനാലുകാരായ ബന്ധുവും താമസിച്ചിരുന്നത്. അവിടെവച്ചാണ് പീഡനമുണ്ടായതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ആണ്‍കുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.

 

 

kerala

വേണ്ടപ്പെട്ടവര്‍ക്ക്‌ വാരിക്കോരി നല്‍കും; പാവങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

Published

on

കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

കെ വി തോമസിന്‍റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്‍റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.

‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്‍ മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്‍ സർക്കാർ ഖജനാവില്‍ കാശ് ഉണ്ടെന്ന് വ്യക്തം.

Continue Reading

kerala

തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു; എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അപമാനമെന്ന് വി.ഡി. സതീശന്‍

വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

Published

on

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കുള്ള അനുമതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. ” മുൻപ് AKG സെന്‍ററിലാണ് സിപിഐക്കാരെ വിളിച്ച് വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍, അവരുടെ ആസ്ഥാനത്തേക്കു പോയി അപമാനിച്ചു, ബ്രൂവറി തീരുമാനത്തില്‍ CPIയ്ക്കുള്ള പ്രാധാന്യം എല്ലാവർക്കും ബോധ്യമായി” എന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ പാർട്ടിയ്ക്ക് നിർബന്ധിതമായാണ് CPI അംഗീകരിച്ചതെന്നും തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

“മലമ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എന്നാൽ എത്ര വെള്ളം വേണമെന്ന് പോലും ഓയാസിസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സർക്കാരിനോടുള്ള അപേക്ഷയിലും ഈ വിവരങ്ങൾ വ്യക്തമല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി അനധികൃതമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും സർക്കാരിന്‍റെ മദ്യ മോഹത്താൽ ജനങ്ങളാണു തളരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “പെട്ടികടകളും ബാർബർ ഷോപ്പുകളും ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ടെങ്കിൽ അതിനേക്കാൾ വലിയ വളർച്ചയുണ്ടെന്നു പറയുന്നതിൽ അർത്ഥമുണ്ടോ?” അദ്ദേഹം ചോദിച്ചു. “മാളുകളും ഓൺലൈൻ വ്യാപാരവും തകർച്ചയ്ക്ക് കാരണമാവുമ്പോൾ സർക്കാർ നിലപാട് എന്തെന്നും ഈ അവഗണന തുടരുകയാണെങ്കിൽ കോവിഡ് കാലത്ത് ചെറുവ്യാപാരികൾ നേരിട്ട ദുരിതം ആവർത്തിക്കപ്പെടുമെന്നും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

“റാഗിംങ് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് SFI ആണ്. എസ്എഫ്ഐ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അവരെ പ്രകീർത്തിച്ചത് .  രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു വ്യാഖ്യാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം  SFI വേദിയിൽ നടത്തിയത്” എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading

kerala

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; നാലുദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ധിച്ചു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി 11ാം തീയതിയാണ് സ്വര്‍ണവില റെക്കോഡിലെത്തിയത.് അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ വില.

നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന് 2,920 രൂപയുടെയും ഗ്രാമിന് 365 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം തന്നെയാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

ഇന്ന് വീണ്ടും റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

 

 

Continue Reading

Trending