Connect with us

india

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം; മുംബൈയിലും ബുൾഡോസർ രാജ്

മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.

Published

on

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർ‌മ്മാണങ്ങൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പ്രദേശത്ത് പ്രതിഷ്ഠാ ദിനത്തിന് മുമ്പും ശേഷവും സംഘർഷം ഉണ്ടായിരുന്നു.

പൊലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. 15 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. സംഘർഷത്തിൽ ആളുകൾ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മീരാ റോഡിലെ നയാ നഗർ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

അറസ്റ്റിലായവരുടെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

‘പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല’ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ പറഞ്ഞു. ഉത്തർ പ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാർ ആരംഭിച്ച ബുൾഡോസർ രാജ് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending