Connect with us

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ടി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു; നരേന്ദ്ര മോദി

എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

on

ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എം.ടി. എം.ടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം.ടിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവന്‍ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വസതിയിലെത്തുന്നത്. നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ഹരിഹരന്‍, നടന്‍ മമ്മൂട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ എം.ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു.

Continue Reading

kerala

ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് എം.ടി; ഷാഫി പറമ്പില്‍

ലോകത്തിന് മലയാളത്തോട് വൈകാരികമായ അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരനാണ് എം.ടി

Published

on

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് വടകര എം.പി ഷാഫി പറമ്പില്‍. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് എം.ടിയെന്ന് ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകത്തിന് മലയാളത്തോട് വൈകാരികമായ അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരനാണ് എം.ടി. ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ് എം.ടി. മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്റെ നേരവകാശി ആരാണ്?. മലയാളത്തെ ഇത്രത്തോളും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മറ്റൊരാളുണ്ടാകുമോ?. മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? -ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

ഒരു മനുഷ്യ ജീവിതം കൊണ്ട് തലമുറകളെ സ്വാധീനിച്ച വ്യക്തിയാണ്. കാലത്തെ അതിജീവിച്ച തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. ലോക ക്ലാസിക്കായി മാറുമായിരുന്ന രണ്ടാമൂഴം കാണാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ‘അക്ഷരങ്ങളിലൂടെ തലമുറകളുടെ ജീവിതത്തില്‍ വെളിച്ചം നിറച്ച ഒരു സൂര്യന്‍ മറഞ്ഞുപോകുന്നു’ എന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍

നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

Published

on

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ….

വിട

Continue Reading

Trending