Connect with us

kerala

ബെംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബെംഗളൂരുവിലെ അനേക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ഹോളി ആഘോഷം സംഘടിപ്പിച്ചത്. തൊഴിലാളികള്‍ ബിഹാറില്‍ നിന്നുളളവരാണ്.

ആഘോഷത്തിനിടെ ഒരു സ്ത്രീയെക്കുറിച്ച് അസംഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. മരക്കമ്പുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആറ് പുരുഷന്മാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ രണ്ട്‌പേര്‍ ബിഹാറില്‍ നിന്നുളള അന്‍സു (22), രാധേ ശ്യാം (23) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും പൊലീസ് അറിയിച്ചു.

 

 

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending