Connect with us

kerala

അഞ്ചൽ സെന്റ് ജോൺസ് കോളജിലെ സംഘര്‍ഷം; എസ്എഫ്‌ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന് എഐഎസ്എഫ്

കേസില്‍ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

Published

on

അഞ്ചലില്‍ എസ്.എഫ്.ഐ- എഐഎസ്എഫ് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസില്‍ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെയായിരുന്നു എസ്.എഫ്.ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മര്‍ദനമെന്നാണു വിവരം. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം നടന്നത്.

സംഭവത്തില്‍ ഇരു വിഭാഗത്തിന്റെയും പരാതികളില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കോടതി വിധി; മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്.

Published

on

ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകും’ , ചേലക്കര സര്‍ക്കാരിനെതിരെ വിധിയെഴുതും; രമേശ് ചെന്നിത്തല

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്നും ചേലക്കര സര്‍ക്കാരിനെതിരായ വിധിയെഴുത്ത് ആകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. സന്ദീപ് വാര്യരും ഫോണില്‍ വിളിച്ചിരുന്നു. ആര്‍എസ്എസിന് ഭൂമി വിഷയം സന്ദീപിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഭരണഘടനാ വിവാദ പരാമര്‍ശത്തിലെ ഹൈക്കോടതി വിധിയില്‍ മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

പാണക്കാട് കുടുംബം കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം: കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് തിരുമേനി

Published

on

പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൌൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം വ്യക്തമാക്കി.

മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തമായിരുന്നു തിരുവനന്തപുരത്ത് നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷനെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യർ ഒത്തുകൂടിയിരിക്കുന്ന കാഴ്ച പലവർണങ്ങളും ഗന്ധങ്ങളുമുള്ള പൂവുകൾ നിറഞ്ഞ പൂന്തോട്ടം പോലെ മനോഹരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സ്വാമി അശ്വതി തിരുനാൾ, പി മുഹമ്മദാലി (ഗൾഫാർ), ഫാ. യൂജിൻ പെരേര (ലത്തീൻ സഭ), പി രാമചന്ദ്രൻ (സി.സി.സി ജനറൽ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂർ സോമരാജൻ, സി.എച്ച് റഹീം, എം.എം സഫർ, ഫാ. തോമസ് കയ്യാലക്കൽ, അഡ്വ. മുഹമ്മദ് ഷാ, സാജൻ വേളൂർ, എം.എസ് ഫൈസൽ ഖാൻ, ഡോ. പി നസീർ തുടങ്ങിവർ സംസാരിച്ചു.

Continue Reading

Trending