X

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ട്രൂനാറ്റ് മെഷീന്‍ ഇറക്കാന്‍ സിഐടിയു ചോദിച്ചത് 16,000 രൂപ

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് മെഷീന്‍ ഇറക്കാന്‍ സിഐടിയു യൂണിയന്‍കാര്‍ ചോദിച്ച കൂലി 16,000 രൂപ. ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കുകയായിരുന്നു. ആശുപത്രിയുടെ ഒന്നാം നിലയില്‍ മെഷീന്‍ സ്ഥാപിക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടാണു മെഷീന്‍ എത്തിയത്. ഇന്നു രാവിലെ മെഷീന്‍ ഇറക്കാന്‍ സിഐടിയു യൂണിയനെ അധികൃതര്‍ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. അതേസമയം, മെഷീന്‍ ഒന്നാം നിലയിലെത്തിക്കാനുള്ള ക്രെയിന്‍ വാടക ഉള്‍പ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടതെന്നു സിഐടിയു യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിനില്ലാതെ തന്നെ മെഷീന്‍ ഒന്നാം നിലയിലെത്തിച്ചു.

Test User: