Connect with us

crime

പോക്സോ കേസിൽ ഹാജരാകാൻ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

Published

on

പോക്സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.

കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ തിങ്കളാഴ്ചയാണ് കർണാടക ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയത്. അന്വേഷണം മന്ദഗതിയിലാണെന്നും കേസിന്റെ തൽസ്ഥിതി വിവരം അറിയിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അതേസമയം, ഡൽഹിയിലുള്ള യെദിയൂരപ്പ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ഒ​രാ​ഴ്ച സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് ത​ന്റെ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന യെ​ദി​യൂ​ര​പ്പ സി.​ഐ.​ഡി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം യെ​ദി​യൂ​ര​പ്പ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ മൂ​ന്നു​ത​വ​ണ വി​ളി​ച്ചു​വ​രു​ത്തി അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു

ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി.​ഐ.​ഡി വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള (പോ​ക്സോ) നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 354 എ ​വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​രി പ​തി​വാ​യി ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ത​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു തെ​റ്റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും യെ​ദി​യൂ​ര​പ്പ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​നി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ 12ന് ​താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്റെ മൊ​ഴി ഔ​ദ്യോ​ഗി​ക​മാ​യി ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ത​ന്റെ ശ​ബ്ദ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

crime

കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക്

രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

Published

on

കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.

കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

crime

ഡൽഹിയിൽ മൂന്ന്‌ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.

Published

on

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.

സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

അതേസമയം, നേരത്തെയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഡൽഹിയിലെ പല സ്‌കൂളുകളിലേക്കും എത്തിയിരുന്നു. പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ, ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍ തുടങ്ങി 40 ത് സ്ഥാപനങ്ങളിലേക്കും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സ്കൂൾ കെട്ടിടത്തിനകത്ത് നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും, അവ നിർവീര്യമാക്കണമെങ്കിൽ 30000 ഡോളർ നൽകണം എന്നുമായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്.

 

Continue Reading

crime

ഭിന്നശേഷിക്കാരിയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published

on

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

Trending