Connect with us

kerala

ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്

Published

on

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.

രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.

kerala

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ രങ്കനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

രാവിലെ വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികള്‍ കണ്ടത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Continue Reading

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം മൂന്നായി

പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Continue Reading

kerala

‘ബസ്‌മെ സുറൂര്‍’; മുസ്‌ലിം യൂത്ത് ലീഗ് ചന്ദ്രിക കാമ്പയിന്‍ മലപ്പുറം മണ്ഡലത്തില്‍ തുടക്കമായി

ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

Published

on

മുസ്‌ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം നിര്‍ദ്ദേശത്തിന്റെ ഭാഗമായും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചന്ദ്രിക കാമ്പയിന്റെ ഭാഗമായും മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 17 ന് റോസ് ലോഞ്ചില്‍ നടത്തുന്ന ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഭാഷാ സമര സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കലിന് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ് കൈമാറി.ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ ബാസിഹ് മോങ്ങം, എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, ഷമീര്‍ ബാബു മൊറയൂര്‍, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍, സദാദ് കാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending