Connect with us

kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷം; ക്ഷണക്കത്ത് അയച്ച് ഗവര്‍ണര്‍

ഈ മാസം 14ന് രാജ് ഭവനില്‍ വെച്ചാണ് ആഘോഷം

Published

on

തിരുവനന്തപുരം; സര്‍ക്കാരുമായുള്ള പോര് നടക്കുമ്പോഴും ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 14ന് രാജ് ഭവനില്‍ വെച്ചാണ് ആഘോഷം നടക്കുക. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, മതനേതാക്കള്‍ എന്നിവരെയാണ് ആഘോഷത്തിനു ക്ഷണിച്ചത്.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂര്‍ത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ രാജ്ഭവനില്‍ എത്തുന്നതാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും രീതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി തട്ടി; നൈജീരിയന്‍ സ്വദേശി പിടിയില്‍

മുംബൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയില്‍നിന്ന് പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. 1.90 കോടി രൂപ തട്ടിയ കേസിലാണ് പ്രതി ഓസ്റ്റിന്‍ ഓഗ്ബ പിടിയിലായത്. മുംബൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഈജിപ്തിലെ ഒരു കമ്പനിയുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയില്‍ നിന്നും പണം തട്ടിയത്. അതേസമയം ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂരിലേക്ക് കൊണ്ടുവന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരവധി വ്യാജവാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് പണം തട്ടിയത്. ഒരു കോടി 90 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. സിറിയയില്‍ യുദ്ധം വന്നപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്‌സുകള്‍ ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

2023 മാര്‍ച്ച് മുതല്‍ ജൂണ്‍ മാസം വരെ പല കാലയളവില്‍ ഇത്തരത്തില്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലായപ്പോള്‍ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

 

Continue Reading

kerala

എറണാകുളം അത്താണിയില്‍ യുവാവിനെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

എറണാകുളം അത്താണിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി -സെന്റ് ആന്റണി ചര്‍ച്ച് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശിയാണ് ജെറിന്‍ വി ജോണ്‍ (21).

കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു ജെറിന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിന്‍ വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വിഷു ആഘോഷത്തിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

Trending