Connect with us

News

ന്യൂസിലന്റ് മസ്ജിദിലെ വെടിവെപ്പ്; വിചാരണ ജൂണ്‍ 2ന്; പ്രതിയുടെ അപേക്ഷ തള്ളി കോടതി

Published

on

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ ബ്രന്റണ്‍ ടാറന്റ്, കേസ് വിചാരണ നഗരത്തിനു പുറത്തേക്ക് മാറ്റാനായി നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്.

കേസിന്റെ വിചാരണ വടക്കന്‍ ദ്വീപിലെ ഓക്ക്‌ലന്‍ഡിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ആസ്‌ത്രേലിയക്കാരനായ കൊലപാതകി അപേക്ഷ നല്‍കിയത്. വിഷയത്തില്‍ 10 മിനിറ്റ് ഹിയറിങ് നടത്തിയ കോടതി അപേക്ഷ തള്ളുകയുമായിരുന്നു. അതേസമയ 28 കാരന്റെ വിചാരണ അടുത്ത വര്‍ഷം ജൂണ്‍ 2ന് ആരംഭിക്കുമെന്നും ജഡ്ജി കാമറൂണ്‍ മാന്റര്‍ വ്യക്തമാക്കി. ഓക്‌ലന്റിലെ സുരക്ഷാ ജയിലില്‍ നിന്ന് ഓഡിയോ -വിഷ്വല്‍ ലിങ്ക് വഴിയാണ് പ്രതി കോടതിയില്‍ വിചാരണ നേരിട്ടത്.

കൊല്ലപ്പെട്ടവരുടെ ഇരകളുടെ കുടുംബവും സുഹൃത്തുക്കളും കോടതിമുറിയില്‍ എത്തിയിരുന്നു. ജയില്‍ യൂണിഫോമില്‍ കോടതി മുറിയിലെത്തിയ ടാറന്റ്,അപേക്ഷ തള്ളിതയോടെ ക്ഷുഭിതനായി അട്ടഹസിച്ചെങ്കിലും കോടതി മൈക്രോഫോണ്‍ സൈലന്റാക്കുകയായിരുന്നു.

india

യു.പിയില്‍ ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്‌ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി പൊലീസ്; കേസെടുത്തത് പ്രദേശത്തെ 117 മുസ്‌ലിംകള്‍ക്കെതിരെ

ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു.

Published

on

ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി ആദിത്യനാഥിന്റെ പൊലീസ് കേസെടുത്തെതാകട്ടെ പ്രദേശത്തെ 117 മുസ്ലിംകള്‍ക്കെതിരെ. ‘ഇത് എന്ത് സംവിധാനമാണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ അക്രമികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം പൊലീസ് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരുക്കുകയാണ്.” കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ഉന്നാവോ കാസിം നഗര്‍ സ്വദേശിയായ ഷെരീഫ് രണ്ട് മാസം മുമ്പാണ് 12 വര്‍ഷത്തെ സഊദി അറേബ്യയിലെ പ്രവാസം മതിയാക്കി നാട്ടില്‍ എത്തിയത്. ഭാര്യ റുഷ്ബാന്‍ ബാനുവും ആറ് മക്കളും അടങ്ങിയ കുടുംബം. ഷെരീഫ് നിരത്തിലിറങ്ങിയപ്പോള്‍ അവിടെ ഹോളി ആഘോഷിച്ചു കൊണ്ടിരുന്ന ആള്‍കൂട്ടം ഷെരീഫിന്റെ മരണത്തിലേക്ക് നയിക്കുന്ന വിധം ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി.

മരണ ശേഷം മൃതദേഹം ഏറ്റെടുത്ത പൊലീസ് പോസ്‌റ്‌മോര്‍ട്ടത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് ജനങ്ങളില്‍ പ്രതിഷേധത്തിന് വഴിവെച്ചു. മരണകാരണം ഹൃദയസതംഭനം ആണെന്ന് കാണിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് കാണിച്ചില്ല. ഇത് ജന രോഷത്തിന് വഴിവെക്കുകയും ജനക്കൂട്ടം അല്‍പസമയം റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തു .

ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ പുതിയ കേസ് എടുത്തിട്ടുള്ളത്. ഫലത്തില്‍ പൊലീസ് ഈ വിഷയത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത് ഷെരീഫിന്റെ കൊലപാതകത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത അദ്ദേഹത്തിന്റെ സഹോദരനെതിരെയാണ്.

Continue Reading

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ജാതി അധിക്ഷേപം നടത്തിയെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്.

Published

on

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതായി പരാതി. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലന്‍ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലന്‍.

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്. സിപിഎം തിരുവല്ല ടൗണ്‍ സൗത്ത് എല്‍സി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഎം എരിയാ കമ്മിറ്റി ഓഫീസില്‍ കൂടിയ മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് പത്തരയ്ക്ക് ചേരുന്നുണ്ട്. വിഷയത്തില്‍ നേതാക്കള്‍ മറുപടി പറയട്ടേയെന്നാണ് രമ്യാ ബാലന്റെ നിലപാട്. സംഘടനാപരമായ വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലന്‍ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.

Continue Reading

Trending