Connect with us

GULF

അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ്

Published

on

അജ്മാന്‍: അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അജ്മാനിലെ ചൈനീസ് നിക്ഷേപത്തില്‍ 173% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അജ്മാന്‍ സാമ്പത്തിക വികസന വകുപ്പും അജ്മാന്‍ ഫ്രീ സോണ്‍ അതോറിറ്റിയും പുറത്തിറക്കിയ സാമ്പ ത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയും അജ്മാനും തമ്മിലുള്ള നിക്ഷേപം 2023ല്‍ 26.5 മില്യണ്‍ ദിര്‍ഹത്തിലെത്തിയതായി റി പ്പോര്‍ട്ടില്‍ പറയുന്നു. 2022-നെ അപേക്ഷിച്ച് 9% വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അജ്മാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ വ്യാപാര മൂല്യം 9.3 ദശലക്ഷം ദിര്‍ഹമായിരുന്നു. വിവിധ സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അജ്മാനിലെ ചൈനീസ് നിക്ഷേപകരുടെ എണ്ണം 613 ആയെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 36% വളര്‍ച്ചാ നിരക്കുണ്ടാ യെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടി. എമിറേറ്റിലെ ചൈനീസ് നിക്ഷേപത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇ ത് സൂചിപ്പിക്കുന്നതെന്ന് അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹംറാനി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൈനീസ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ലൈസന്‍സുകളുടെ 173%വര്‍ധനവ് അജ്മാനും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ വികാസമാണ് വ്യക്തമാക്കുന്നതെന്ന് അ ല്‍ഹംറാനി കൂട്ടിച്ചേര്‍ത്തു. ചൈനീസ് നിക്ഷേപകരുടെ പ്രാഥമിക സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പൊതു വ്യാപാരം, ഐടി നെറ്റ്വര്‍ക്ക് സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖല എന്നിവ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അജ്മാനിലെ ചൈന മാര്‍ക്കറ്റ് ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ഇത് ചൈനീസ്-എമിറാത്തി ബന്ധത്തെ കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യുന്നതായി ചൈന മാര്‍ക്കറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അര്‍സണ്‍ ഹുയി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് മത്സരാധി ഷ്ഠിത വിലകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുള്ള സവിശേഷമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഒരു വലിയ വാണിജ്യ കേന്ദ്രമായി മാര്‍ക്കറ്റ് മാറിയതായി അദ്ദേഹം അവകാശപ്പെട്ടു. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ക്ക് ചൈന മാര്‍ക്കറ്റ് പ്രശസ്തമാണ്.

GULF

മുസഫ വര്‍ക്ക്‌ഷോപ്പുകളില്‍ മുനിസിപ്പാലിറ്റി പരിശോധനയും ബോധവല്‍ക്കരണവും

Published

on

അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തിയത്. തൊഴി ല്‍ മേഖലകളില്‍ പൊതുജനാരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണവും പരിശോധനയും നടക്കുന്നത്.

ഇതിന്റെ ഭാഗമായി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ന ടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും തൊഴിലാളികളുമായും ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തി. വ ര്‍ക്ക്ഷോപ്പുകളില്‍ ആരോഗ്യ ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെയും പരിസരത്തും തൊഴിലാളികള്‍ക്കിടയിലും ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. പരിസ്ഥിതി മലിനീകരണവും മാലിന്യ വ്യാപനവും ഒഴിവാക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മകവും പരിഷ്‌കൃതവുമായ രൂപം സംര ക്ഷിക്കുന്നതിനുമായി എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സ്ഥാപനത്തിന്റെ പരിധിക്കുള്ളില്‍ തന്നെ നടത്തണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ നടപ്പാതകള്‍, തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വര്‍ക്ക്ഷോപ്പുകളിലും റിപ്പയര്‍ ഷോപ്പുകളിലും ഫ്‌ലോറിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കല്‍, വിള്ളലുകളില്ലെന്ന് ഉറപ്പാക്കല്‍, വാഹനങ്ങളുടെ റാമ്പുകള്‍ ചലിക്കാവുന്നതാണെന്ന് ഉറപ്പാക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ ആവശ്യകതകള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി. വാഹനങ്ങളുടെ ഓയില്‍ ഉള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങള്‍ മലിനജല സംവിധാനങ്ങളില്‍ ഒഴുക്കുന്നില്ലെന്നും ശരിയായ വിധത്തില്‍ സംസ്‌കരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

Continue Reading

GULF

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തേടി നിരാശരായി പ്രവാസികള്‍

കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് തേടിയുള്ള ഓണ്‍ലൈന്‍ സഞ്ചാര ത്തില്‍ ഒടുവില്‍ നിരാശരായി പ്രവാസികള്‍. അഞ്ചുലക്ഷം ടിക്കറ്റുകള്‍ 170 ദിര്‍ഹമിന് നല്‍കുമെന്ന വാഗ്ദാന മാണ് പ്രവാസികളെ കടുത്ത നിരാശയിലാക്കിയത്. ഈ വാഗ്ദാനത്തില്‍നിന്നും എയര്‍ലൈന്‍ പിറകോട്ട് പോയിട്ടില്ലെങ്കിലും കാളപെറ്റെന്നു കേട്ടപ്പോഴേക്കും കയറെടുത്തവരാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വെബ് സൈറ്റുകളില്‍ കയറിയിറങ്ങി നിരാശരായത്. കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല. മധ്യപൗരസ്ത്യ ദേശത്തെ വിവിധ വിമാനത്താവള ങ്ങളിലേക്കാണ് ഇത്തരം ടിക്കറ്റുകള്‍ കൂടുതലും ലഭ്യമാകുന്നത്.

എയര്‍ലൈനുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 170 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികള്‍ എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റു സൈറ്റുകളിലും നിരന്തരം ടിക്കറ്റ് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം അടുത്തമാസം മൂന്നാംവാരംവരെ 250-300 ദിര്‍ഹ മിന് വിവിധ എയര്‍ലൈനുകളില്‍ കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. യാത്രക്കാരുടെ എണ്ണം തീരെ കുറവുള്ള സമയമാ യതുകൊണ്ടാണ് ഇങ്ങിനെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കുന്നത്. സീസണ്‍ സ മയങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിലാണ് എയര്‍ലൈനുകള്‍ തമ്മില്‍ മത്സരമെങ്കില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ തീരെ കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്തു യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ക ടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ യാത്രക്കാരുടെ തിരക്കേറിയ സീസണ്‍ സമയങ്ങളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാതൊരു മാറ്റവുമില്ലാതെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ എയര്‍കേരളക്ക് വേണ്ടി കാത്തിരുന്ന പ്രവാസികള്‍ ഇനിയും അക്കാര്യത്തിലുള്ള പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പിലാണ്. ഇതുമാ യി ബന്ധപ്പെട്ടു ഏതാനും മാസങ്ങളായി വീണ്ടും ഉയര്‍ന്നുവന്ന നീക്കങ്ങളും വാര്‍ത്തകളും പ്രവാസികള്‍ ക്കിടയില്‍ വീണ്ടും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ചുള്ള ആശങ്കയും പൊതുവെ നിലനില്‍ക്കുന്നുണ്ട്. വന്‍കിടക്കാരുമായി മത്സരിച്ചു വിജയിക്കാന്‍ എയര്‍കേരളക്ക് എത്രത്തോളം സാധ്യമാകുമെന്നതുതന്നെയാണ് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രവാസത്തിന്റെ ആരംഭം തൊട്ട്, അഥവാ ഇന്തോ-ഗള്‍ഫ് ആകാശയാത്രയുടെ തുടക്കംമുതല്‍ ക ടുത്ത പ്രതിഷേധവും ശക്തമായ ആവശ്യങ്ങളും ഉന്നയിച്ച ഒരുതലമുറതന്നെ ഇതിനകം കടന്നുപോയിക്ക ഴിഞ്ഞു. പക്ഷെ അരനൂറ്റാണ്ടോളമായി നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യത്തിന് ഇതുവരെ പരിഹാ രമുണ്ടായില്ല. ഇനിയും തലമുറകള്‍ മാറിമറിഞ്ഞു പ്രവാസലോകത്തേക്കും തിരിച്ചുമുള്ള യാത്രകളും തുടരും. എന്നാല്‍ എന്നെങ്കിലും അമിത നിരക്കിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും കാത്തിരിക്കുന്നത്.

Continue Reading

GULF

എം.എ യൂസഫലി ബഹ്‌റൈന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി

മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി

Published

on

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രി യുമായ സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകുമാരന്‍, രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവരുമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസ ഫലി കൂടിക്കാഴ്ച നടത്തി.
മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യ ത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രാദേശിക വികസനത്തിനൊപ്പം ബഹ്‌റൈന്റെ വ്യവസായിക വളര്‍ച്ചയ്ക്കും വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കു ന്നത്. റീട്ടെയ്ല്‍ രംഗത്ത് ലുലു നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈ നിലെ സേവനം വിപുലീകരിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നുവെന്നും ബഹ്‌റൈന്‍ ഭരണാധികാരി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന സഹകരണത്തി ന് എം.എ യൂസഫലി ബഹറൈന്‍ ഭരണാധികാരിയെ നന്ദി അറിയിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനുമായി മനാമയിലെ ഗുദൈബിയ കൊട്ടാരത്തില്‍ വെച്ച് യൂസ ഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ വികസനപദ്ധതികള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സ്വകാര്യ മേഖലയില്‍ ബഹറൈന്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ലുലു ഗ്രൂപ്പ് ഉള്‍ പ്പെടെ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. ആയിരത്തോളം ബഹ്‌റൈന്‍ പൗരന്മാരാണ് ബഹറൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ബഹറൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹറൈന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലിഫയുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ സാമ്പത്തിക വാണിജ്യ മേഖലകളില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അല്‍ വാദി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ് നാസര്‍ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല യും കൂടിക്കാഴ്ചകളില്‍സംബന്ധിച്ചു.

Continue Reading

Trending