Connect with us

News

നങ്ഗ്വാന്‍ മുസ്‌ലിം പള്ളിയുടെ മിനാരങ്ങള്‍ ഇടിച്ചു നിരത്തി ചൈനീസ് സര്‍ക്കാര്‍

പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും, സ്വര്‍ണവര്‍ണ്ണമാര്‍ന്ന മിനാരങ്ങളും അറബി ലിപിയിലുള്ള ചുവരെഴുത്തുകളും ഒക്കെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്

Published

on

ബെയ്ജിംങ്: ഇസ്‌ലാം മതത്തോടുള്ള ചൈനയുടെ അക്രമണത്തിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ നിങ്ഷ്യ പ്രവിശ്യയിലെ, യിങ്ചവാനില്‍ ഉള്ള നങ്ഗ്വാന്‍ മുസ്‌ലിം പള്ളിയുടെ മിനാരങ്ങള്‍ ഇടിച്ചുനിരത്തി. പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും, സ്വര്‍ണവര്‍ണ്ണമാര്‍ന്ന മിനാരങ്ങളും അറബി ലിപിയിലുള്ള ചുവരെഴുത്തുകളും ഒക്കെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

നങ്ഗ്വാന്‍ എന്ന് പേര് മാത്രമാണ് പള്ളി കെട്ടിടത്തിന്റെ ചുവരില്‍ ബാക്കി വെച്ചിട്ടുള്ളത്. അതും, ചൈനീസ് ഭാഷയില്‍ ആണെന്നുമാത്രം. ചൈനയിലെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ അവരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു ആരാധനാലയമാണ് നിര്‍ദാക്ഷിണ്യം ഇടിച്ചു നിരത്തിയത്. ഇതാദ്യമായിട്ടല്ല ചൈനാസ് സര്‍ക്കാര്‍ ഇങ്ങനെ തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ മതവിശ്വാസങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത്. ഓഗസ്റ്റ് മാസത്തില്‍ സിന്‍ജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്ഗര്‍ ജമാ മസ്ജിദ് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു.

പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തില്‍ പാര്‍ട്ടിക്കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, പള്ളിയുടെ മുന്‍ വശത്ത് മാന്‍ഡറിന്‍ ഭാഷയില്‍ ‘രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക ‘ എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കടല പാകം ചെയ്യാന്‍ അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.

Published

on

നോയിഡയില്‍ ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.

വിഷപ്പുക ശ്വസിച്ച് യുവാക്കള്‍ മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കി വില്‍പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്‍ മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

ഹണി റോസിനെതിരെ മോശം പരാമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

on

ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതി നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

അതേസമയം ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വിഷയം വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടിക്കൊരുങ്ങുന്നതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

 

 

Continue Reading

kerala

കലൂര്‍ അപകടം; ബുക്ക് മൈ ഷോ ആപ്പ് വിവരങ്ങള്‍ കൈമാറിയില്ല

കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ ബുക്ക് മൈ ഷോ ആപ്പ് കൊച്ചി കോര്‍പറേഷന് കൈമാറിയില്ല. വിവരങ്ങള്‍ കൈമാറണമെന്ന് കോര്‍പറേഷന്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ മൃദംഗവിഷനും മറുപടി നല്‍കാന്‍ തയ്യാറായില്ല.

അതേസമയം കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.

 

 

Continue Reading

Trending