Connect with us

kerala

ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

Published

on

ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്

Published

on

കോതമംഗലം: യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌കാന്‍ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം മരണകാരണം പുറത്ത്വന്നിട്ടില്ല. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിട്ടുള്ളത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

kerala

ഒമ്പതുവയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്

Published

on

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസുകാരി ദൃഷാന വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച്  62 വയസുകാരി മരിക്കുകയും ദൃഷാന എന്ന പെണ്‍കുട്ടി കോമയിലാവുകയുമായിരുന്നു. പുറമേരി സ്വദേശിയാണു ഷജീല്‍. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷജീല്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞായിരുന്നു ഇന്‍ഷുറന്‍സ് നേടിയത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചുഅപകടത്തില്‍ 62 വയസുകാരി മരിക്കുകയും

Continue Reading

kerala

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്തി, ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയില്‍, മോഡിഫൈ ചെയ്ത വാഹനം എം.വി.ഡി പിടിച്ചെടുത്തു

ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്.

Published

on

മോട്ടോര്‍ വാഹന നിയമംകാറ്റില്‍ പറത്തി, അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്‍ ഏറെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു അലങ്കാരം.

അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

Continue Reading

Trending