Connect with us

kerala

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു

Published

on

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് വയ്ക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

kerala

അടൂരിലെ തട്ടുകടയില്‍ തല്ലുമാല; ഏറ്റുമുട്ടി ബി.ജെ.പി, സിപിഎം പ്രവര്‍ത്തകര്‍

പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു.

Published

on

പത്തനംതിട്ടിയിലെ അടൂര്‍ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്‍ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്‍ തട്ടുകടയിലേക്ക് വന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തല്ലുമാലയാകുകയായിരുന്നു.

മിനിറ്റുകളോളം കടയിലെ സംഘര്‍ഷം നീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘര്‍ഷം അവസാനിപ്പിച്ചത്.

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്‌നാട് ചെങ്കോട്ട സ്വദേശിയുടേതാണ്.

Continue Reading

kerala

കേരളത്തില്‍ ബിജെപിയെ എതിർക്കാന്‍ സിപിഎമ്മിന് ബലഹീനതയോ? സിപിഎം കരട് രാഷ്ട്രീയ പ്രമേയം

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഈ നിര്‍ണായക നിരീക്ഷണം കണ്ടെത്തിയിരിക്കുന്നത്.

Published

on

കേരളത്തില്‍ ബി.ജെ.പിയെ എതിർക്കുന്നതില്‍ പാര്‍ട്ടിക്ക് കരുത്തില്ലെന്ന് കരട് രാഷ്ട്രീയപ്രമേയം. ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഈ നിര്‍ണായക നിരീക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് പ്രകടമായെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ‘ഇന്ത്യ സഖ്യവുമായി പാര്‍ലമെന്‍റില്‍ സഹകരണം തുടരുംമെന്നും  75 വയസ്സ് പ്രായപരിധി തുടരുമെന്നും’ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി.

പിണറായി വിജയന് ഇളവ് കൊടുത്തത് മുഖ്യമന്ത്രി ആയതിനാല്‍ മാത്രമെന്നും ഇളവ് തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തന്നെ തുടരും എന്ന കാര്യത്തിലും വ്യക്തയായി. രണ്ടാം തവണയാണ് ജയരാജൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. പുതിയ 9 അംഗങ്ങൾ ഉൾപ്പെടെ 50 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട്  കെ അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്‍റ് മുഹമ്മദ് അഫ്സൽ, തുടങ്ങിയ 9 പേരാണ് പുതിയതായി ചേർന്നവർ.

നിലവിൽ ആയിരുന്ന വി കുഞ്ഞികൃഷ്ണൻ, എം വി നികേഷ് കുമാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും  ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വ്യക്തിയായിരുന്നു വി കുഞ്ഞികൃഷ്ണൻ. അതേസമയം മുൻ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതും ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജയിംസ് മാത്യൂ സ്വയം ഒഴിവാകുകയായിരുന്നു. അതിനാലാവാം അദ്ദേഹത്തെ ക്ഷണിക്കാതെ ഇരുന്നത്.

Continue Reading

india

ബജറ്റില്‍ സംസ്ഥാനം നേരിട്ടത് കടുത്ത അവഗണന; കൂട്ടുനിന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിവാദം വര്‍ദ്ധിപ്പിക്കുന്നത്.

Published

on

ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് കാര്യമായ തുക നീക്കിവച്ചില്ലെന്ന് വിമര്‍ശനം ശക്തമാവുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇതിനെ ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിനെതിരായി കേരള സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുകയും, കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിലയിരുത്തുകയും ചെയ്തു.

ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ നഷ്ടം ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി രൂപയുടെ സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം പരിഗണിക്കപ്പെടാതെ പോയതില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.

കേരളം ബജറ്റിലേക്ക് മുന്നോട്ടുവച്ച മറ്റു പ്രധാന ആവശ്യങ്ങളില്‍ പ്രവാസി ക്ഷേമത്തിനായി 3940 കോടി രൂപ, മനുഷ്യവന്യജീവി സംഘര്‍ഷം പരിഹരിക്കാനായി 1000 കോടി രൂപ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ക്കായി 4500 കോടി രൂപ, കടലേറ്റം തടയാന്‍ 2329 കോടി രൂപ, നെല്ലുസംഭരണത്തിനായി 2000 കോടി രൂപ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കായി 2117 കോടി രൂപ എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിവാദം വര്‍ദ്ധിപ്പിക്കുന്നത്. മഖാന കൃഷിക്ക് ബോര്‍ഡ്, പുതിയ വിമാനത്താവളങ്ങള്‍, കനാല്‍ നിര്‍മാണം, ഐഐടി പട്‌ന വികസനം, ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിനെ കേരളം നേരുള്ള അവഗണനയായി വിലയിരുത്തുന്നു.

ഇതിനിടെ, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വിവാദ പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴി തുറക്കുന്നു. ‘കേരളം പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ സഹായം ലഭിക്കൂ’ എന്ന അഭിപ്രായം മലയാളി സമൂഹത്തില്‍ ശക്തമായ പ്രതികരണമാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇത് കേരളത്തിന്റെ പുരോഗതിയെ അപമാനിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചു. വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന പരാതിയെ മറികടക്കാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ‘കേരളം നിലവിളിച്ചാല്‍ കാര്യമില്ല, ലഭിക്കുന്ന ഫണ്ട് ഉചിതമായി ഉപയോഗിക്കേണ്ടതാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേരളത്തില്‍ ശക്തമായ രാഷ്ട്രീയ പ്രതികരണമാണ് ഉയരുന്നത്. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ കേന്ദ്ര ബജറ്റിനെ സംസ്ഥാനത്തോട് കാട്ടിയ അവഗണനയെന്നാണ് വിശേഷിപ്പിക്കുന്നത്.

Continue Reading

Trending