Culture
സഹകരണ ബാങ്കുകള് പിടിച്ചെടുക്കാന് അനുവദിക്കില്ല: മുഖ്യമന്ത്രി
 
																								
												
												
											തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള് പിടിച്ചെടുക്കാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ ബാങ്കുകള്ക്കുമേല് റിസര്വ് ബാങ്കിന്റെ പൂര്ണ നിയന്ത്രണം അനുവദിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. പൂര്ണ നിയന്ത്രണം വേണമെന്ന വാദം ജനായത്ത രീതിക്ക് എതിരാണ്. നിലവില് സഹകരണ ബാങ്കുകളുടെ പ്രവര്ത്തനം സുതാര്യമാണ്. ബാങ്കുകളിലെ പരിശോധനകള് ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമേഖലയെ സര്ക്കാര് സഹായിക്കും. നബാര്ഡും സഹകരണമേഖലക്കാവശ്യമായ സഹായങ്ങള് നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Film
കമല് ഹാസന്റെ ‘നായകന്’ വീണ്ടും തീയേറ്ററുകളിലേക്ക്
താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര് 6ന് റീ-റിലീസ് നടത്തും.
 
														ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് കമല് ഹാസന് നായകനായി അഭിനയിച്ച സൂപ്പര്ഹിറ്റ് ചിത്രം ‘നായകന്’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര് 6ന് റീ-റിലീസ് നടത്തും. കമല് ഹാസന്റെ പിറന്നാള് നവംബര് 7ന് ആണെന്നതാണ് പ്രത്യേകത.
ശരണ്യ, നാസര്, ജനഗരാജ് തുടങ്ങിയ പ്രമുഖ താരങ്ങള് പ്രധാന വേഷങ്ങളില് അഭിനയിച്ച ചിത്രം 1987-ല് പുറത്തിറങ്ങി. തമിഴ് സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ‘നായകന്’ ഇന്ത്യന് സിനിമയുടെ മികച്ച ചിത്രങ്ങളിലൊന്നായും അറിയപ്പെടുന്നു. പുറത്തിറങ്ങിയതോടെ നിരൂപക പ്രശംസയും പ്രേക്ഷക സ്നേഹവും നേടി, ഇന്നും കള്ട്ട് ക്ലാസിക്കായി ആരാധകര് ആഘോഷിക്കുന്നു.
ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത് ഇളയരാജയാണ്. ഗാനങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ ഭാവനയും തീവ്രതയും ഉയര്ത്തുന്നതില് നിര്ണായകമായി.
കഥാസാരം: പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറുന്ന വേലുനായ്ക്കര് എന്ന കഥാപാത്രമാണ് കമല് ഹാസന് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ശക്തമായ അഭിനയം കമലിന് ആ വര്ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.
ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങള് നേടി. മികച്ച നടന്: കമല് ഹാസന്, മികച്ച ഛായാഗ്രഹണം: പി. സി. ശ്രീരാം, മികച്ച കലാസംവിധാനം: തൊട്ട തരണി
‘നായകന്’ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായിരുന്നു, എങ്കിലും അവസാന അഞ്ചിലെത്താനായില്ല. എന്നിരുന്നാലും, 2005-ല് ടൈം മാസിക എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയില് നായകന് ഉള്പ്പെടുകയും ചെയ്തു.
കമല് ഹാസനും മണിരത്നത്തിനും പിന്നാലെ ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചുവെങ്കിലും, ‘നായകന്’ ഇന്നും അവരുടെ കൂട്ടുകെട്ടിന്റെ പ്രതീകമായി നിലനില്ക്കുന്നു.
Film
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് നാളെ പ്രഖ്യാപിക്കും
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
 
														തിരുവനന്തപുരം: ഏറെ പ്രതീക്ഷയുണര്ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നാളെ വാര്ത്താ സമ്മേളനം നടത്തി പുരസ്കാരങ്ങള് പ്രഖ്യാപിക്കുമെന്ന് സൂചന. നടന് പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്.
മികച്ച നടനുള്ള വിഭാഗത്തില് കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്, ടൊവിനോ തോമസ്, ഫഹദ് ഫാസില് എന്നിവരാണ് ഫൈനല് റൗണ്ടിലെ പ്രധാന താരങ്ങള്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ് പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം പുരസ്കാര സാധ്യത ഉയര്ത്തിയിരിക്കുകയാണ്. ‘കിഷ്കിന്ധാകാണ്ഡം’ , ‘ലെവല് ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആസിഫ് അലി ശക്തമായ മത്സരാര്ഥിയാകുമ്പോള്, ‘എആര്എം’ ചിത്രത്തില് മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ കൈയടി നേടിയ ടൊവിനോയും മുന്നിലാണ്. ‘ആവേശം’ എന്ന ചിത്രത്തിലെ കഥാപാത്രം ഫഹദ് ഫാസിലിനെയും ഫൈനല് റൗണ്ടിലേക്കെത്തിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിനായി മോഹന്ലാലും മത്സരിക്കുന്നുവെന്നതാണ് ഈ വര്ഷത്തെ പ്രത്യേകത.
മികച്ച ചിത്രത്തിനുള്ള റേസില് ‘ഓള് വി ഇമാജിന് ആസ് ലൈറ്റ്’ , ‘ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്. ഈ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര് മികച്ച നടിയാവാനുള്ള സാധ്യത ഉയര്ത്തിയിരിക്കുകയാണ്. അനശ്വര രാജന്, ജ്യോതിര്മയി, സുരഭി ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.
ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തില് ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര് അമ്പലനടയില്’, ‘പ്രേമലു’, ‘വര്ഷങ്ങള്ക്കുശേഷം’, ‘സൂക്ഷ്മദര്ശിനി’, ‘മാര്ക്കോ’, ‘ഭ്രമയുഗം’, ‘ആവേശം’, ‘കിഷ്കിന്ധാകാണ്ഡം’ തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.
Film
കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’
 
														- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില് നിന്ന് ഷാന് റഹ്മാന് പിന്മാറിയോ?; ചര്ചചെയ്ത് സോഷ്യല് മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്ണവിലയില് കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്ക്കം 
- 
																	   crime1 day ago crime1 day agoകാറില് സ്കൂട്ടര് ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില് അറസ്റ്റില് 
- 
																	   News3 days ago News3 days agoഗസ്സയില് ആക്രമണം തുടരാന് ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില് വീണ്ടും ഇസ്രാഈലി ഡ്രോണുകള് 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്വേ ബോര്ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്ധിച്ച് സ്വര്ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ് മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
									 
																	 
									 
																	 
									 
									 
																	 
									