Connect with us

kerala

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാവാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി: രമേശ് ചെന്നിത്തല

38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

Published

on

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് രമേശ് ചെന്നിത്തല. 38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി കൂട്ടാക്കിയില്ല.

അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവല്‍ക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം സംസാരിച്ചതേയില്ല. ഇക്കാര്യം പാര്‍ലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സര്‍ക്കാരാണ് ആശാവര്‍ക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സര്‍ക്കാര്‍ ധരിപ്പിച്ചിരുന്നു.

എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്‍എച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്.

കൊവിഡ് മഹാമാരിക്കാലത്തും നിപാ കാലത്തും പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങായവരാണ് ആശാ വര്‍ക്കര്‍മാര്‍. അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാനും മുഖ്യമന്ത്രിയാണു മുന്‍കൈ എടുക്കേണ്ടത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ പിണക്കാന്‍ മടിക്കുന്ന പിണറായി വിജയന്‍ ആശാവര്‍ക്കര്‍മാരുടെ ജീവിത ദുരിതവും സമരാഗ്‌നിയും കണ്ടില്ലെന്നു നടിക്കുകയാണ്. നിസ്സഹായരായ ഈ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിഷേധാഗ്‌നിയില്‍ പിണറായി സര്‍ക്കാര്‍ ഉരുകിത്തീരുമെന്നും അത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണ്. മുഖ്യമന്ത്രിക്കു സമര നേതാക്കളെ അഭിമുഖീകരിക്കാനുള്ള കരളുറപ്പില്ല. അതുകൊണ്ടാണ് സമരക്കാര്‍ ഉന്നയിക്കുന്ന ഒരാവശ്യത്തോടു പോലും അനുഭാവം പുലര്‍ത്താതെ സമരം പിന്‍വലിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം നാണംകെട്ട നിലപാടുകളോട് ആശാവര്‍ക്കര്‍മാര്‍ യോജിക്കില്ല. സമരം ശക്തിപ്പെടുത്താനുള്ള അവരുടെ തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍മെന്നും ചെന്നിത്തല അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി

Published

on

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന് സ​മു​ദാ​യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​വ​ര​ണ പ​ട്ടി​ക ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്നും അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യ എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് സം​വ​ര​ണം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​രം സം​വ​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഏ​ത് സ​മു​ദാ​യ​ത്തി​നാ​ണ് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മു​ള്ള​തെ​ന്നോ കു​റ​വു​ള്ള​തെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​റി​ന്റെ കൈ​യി​ലി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും അ​ർ​ഹ​രാ​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കും വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ളും പ്രാ​തി​നി​ധ്യ​വും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

kerala

ലഹരിക്കെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ ബഹുജന പ്രതിജ്ഞ

ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്വദര്‍ മുഅല്ലിം നേതൃത്വം നല്‍കും.

Published

on

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന മെസേജുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക കേഡറ്റ് കാമ്പയിന്‍ കാലയളവില്‍ രൂപികരിക്കും. ഇബാദ് ഖാഫില, പോസ്റ്റര്‍ റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ നടക്കും. ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.

Continue Reading

Trending