Connect with us

kerala

സജിചെറിയാന് അനുവദിച്ച ഔദ്യോഗി വസതി: വാര്‍ത്താക്കുറിപ്പ് ഇറക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

വിലിയ വാടക നല്‍കി ഔദ്യോഗി വസതി അനുവദിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്

Published

on

തിരുവനന്തപുരം: മന്ത്രി സജിചെറിയാന് സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഔദ്യോഗികവസതിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ടൂറിസം വകുപ്പ് ഔദ്യോഗികവസതി അനുവദിച്ചു നല്‍കുന്നതെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിലിയ വാടക നല്‍കി ഔദ്യോഗി വസതി അനുവദിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള നിക്ഷിപ്തതാല്പര്യമാണെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

സര്‍ക്കാരിന്റെ കീഴിലുള്ള വസതികള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാലാണ് വാടകവീട് അനുവദിച്ചത്. 2016 മുതല്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന വീടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ രണ്ട് മന്ത്രിമാര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന വാടക തന്നെയാണ് നിലവിലുമുള്ളത്. തുടങ്ങിയ കാര്യങ്ങളും വിശദികരിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് പവന് 55,680 രൂപ

പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു. ഇന്ന് 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയിട്ടുള്ളത്. 6960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

മെയ് മാസത്തില്‍ പവന് 55,120 രൂപയായതോടെ അതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും പവന് 55000 രൂപ കടന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ വീണ്ടും 55,000ല്‍ താഴെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഒറ്റയടിക്കാണ് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തിയത്. ഇന്ന് വീണ്ടും 600 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.

 

Continue Reading

kerala

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം: ‘മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങള്‍ പുറത്തുവന്നു. അജ്മലിന്റെ ട്രാപ്പില്‍ പെട്ടു പോയെതാണെന്ന് പ്രതി ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു. മദ്യം കുടിയ്ക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടി നല്‍കുന്ന മൊഴി. അജ്മല്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറഞ്ഞു.

13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നല്‍കിയതായാണ് വിവരം. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറയുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത് മനഃപ്പൂര്‍വ്വം അല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരം അല്ലെന്നും ശ്രീക്കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.

വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നെന്നും താന്‍ ട്രാപ്പില്‍ പെട്ടുപോയതാണെന്നും ഡോക്ടര്‍ ശ്രീക്കുട്ടി മൊഴി നല്‍കി. യുവതി വാഹനത്തിന്റെ അടിയില്‍ പെട്ടത് കണ്ടിരുന്നില്ലെന്ന് പ്രതി അജ്മല്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതെ പോയതെന്നും മൊഴിയില്‍ പറയുന്നു.

 

Continue Reading

kerala

മുഖ്യമന്ത്രിക്ക് ഒരുമുഴം മുന്‍പേ പി.വി അന്‍വര്‍; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍

ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോമങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില.

പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്ന് ഇന്നും പി.വി. അന്‍വര്‍ ആരോപിച്ചു. അദ്ദേഹം കാരണമാണ് ഈ സര്‍ക്കാറിന് ഇത്രയധികം ചീത്തപ്പരുണ്ടാക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending