Connect with us

kerala

മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ മാത്രം : കെ.സുധാകരൻ എംപി

മുഖ്യമന്ത്രി ഹരിചന്ദ്രനൊന്നുമല്ലെന്ന് മുന്‍ ദേശാഭിമാനി എഡിറ്ററുടെ കെെതോലപ്പായയില്‍ പൊതിഞ്ഞ ലക്ഷങ്ങള്‍ എന്ന വെളിപ്പെടുത്തലിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്

Published

on

സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി കെെപ്പറ്റിയ പട്ടികയിലെ പി.വി എന്ന ചുരുക്കപ്പേര് തന്‍റെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

സിഎംആര്‍എല്ലിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ കൃത്യമായി പിണറായി വിജയന്‍ എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ല.നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലാണ് സിഎംആര്‍എല്ലുമായി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കെന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് പറയുന്നത്.അതിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാനുള്ള പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരം തന്നെയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ഒരു റിപ്പോര്‍ട്ടായിരുന്നെങ്കില്‍ അതിനെതിരെ ഇത്രനാളായിട്ടും എക്സാലോജിക്കോ, മുഖ്യമന്ത്രിയോ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി വായ് തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണ്.

മുഖ്യമന്ത്രി ഹരിചന്ദ്രനൊന്നുമല്ലെന്ന് മുന്‍ ദേശാഭിമാനി എഡിറ്ററുടെ കെെതോലപ്പായയില്‍ പൊതിഞ്ഞ ലക്ഷങ്ങള്‍ എന്ന വെളിപ്പെടുത്തലിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. സിഎംആര്‍എല്‍ എന്ന കമ്പനിക്ക് എക്സാലോജിക്ക് എന്തുസേവനമാണ് നല്‍കിയതെന്ന് ഇതുവരെ വ്യക്തമല്ല. സിഎംആര്‍എല്‍ അവര്‍ക്ക് ലഭിക്കാത്ത സേവനത്തിന് ഇത്രവലിയൊരു തുക സ്ഥിരമായി മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്ക് കെെമാറ്റം ചെയ്യപ്പെടണമെങ്കില്‍ അതെല്ലാം രാഷ്ട്രീയ താല്‍പര്യത്തോടുള്ള ഇടപാടാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ട്. അത് ഗണിക്കാന്‍ സമാന്യ ബുദ്ധി മതിയെന്നും അത് കേരള ജനതയ്ക്കുണ്ടെന്നും മുഖ്യമന്ത്രി മറക്കരുത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുങ്ങിയ മുഖ്യമന്ത്രി ഏഴുമാസത്തെ ഇടവേളക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്തതിനാലാണ് വിടുവായത്തം പറഞ്ഞ് തടിതപ്പിയതെന്നും സുധാകരന്‍ പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മറ്റെല്ലാ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ഇന്നു രാവിലെ 11.30 വരെ 2.7 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും ( High tide ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ

കണ്ണൂര്‍ & കാസര്‍കോട് : കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) ഇന്നു രാത്രി 08.30 വരെ 3.0 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

പ്രത്യേക നിര്‍ദേശം

തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന വടക്കു കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കന്‍ തമിഴ്‌നാട് തീരം, തെക്കന്‍ അറബിക്കടല്‍, മധ്യ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മാലദ്വീപ് പ്രദേശം, ആന്ധ്രാപ്രദേശ് തീരം, പശ്ചിമ ബംഗാള്‍, വടക്കന്‍ – തെക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

Trending