Connect with us

kerala

‘മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേരുന്നു; എഡിജിപിയെ സംരക്ഷിക്കുന്നു’; പിണറായി വിജയനെ വിടാതെ പിവി അൻവർ

അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ രൂക്ഷ വിമർശനം ഉയർത്തി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പിവി അൻവർ എംഎൽഎ. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കാത്തിവയ്ക്കാൻ ആർഎസ്എസുമായി ചേർന്ന് അപരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പിവി അൻവർ വിമർശിച്ചു. മുഖ്യമന്ത്രി എ‍ഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അൻവർ ആരോപിച്ചു.

അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ രൂക്ഷ വിമർശനം ഉയർത്തി. പൊലിസിൻ്റെ മോശം പെരുമാറ്റം ഇടതു മുന്നണിയിൽ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്ന് പിവി അൻവർ പറഞ്ഞു. കൊള്ള സംഘത്തെ വിഹരിക്കാൻ പോലീസ് അവസരം നൽകുന്നു. നല്ല പൊലീസ് ഉദ്യോഗസ്ഥരെ ഷണ്ഡീകരിച്ച് മൂലക്കിരുത്തിയെന്ന് അൻവർ പറ‍ഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന നിലപാടിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നിലപാട് പറയണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. രണ്ടാം ദിനവും പൊതു സമ്മേളനത്തിൽ പിവി അൻവർ മുഖ്യമന്ത്രിയെ വിമർശിച്ചു. മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു അൻവറിന്റെ വിമർശനം. ദ ഹിന്ദൃുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയും അൻവർ വിമർ‌ശിച്ചു. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു.

kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി

ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Published

on

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

Trending