kerala
‘മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല, ഞാന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമാകും’: പി വി അന്‍വര്‍
തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു

സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും പി വി അൻവർ പറഞ്ഞു.
സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നെന്നും പി വി അൻവർ പറഞ്ഞു. തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു.
വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. സി.പിഐ .എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
kerala
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.
kerala
‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india1 day ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article19 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india17 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി