Connect with us

india

കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്

Published

on

നമ്മുടെ കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക. അവര്‍ ഏകാഗ്രമായി ചിന്തിക്കും, കളിക്കും- തെറ്റായ വഴികളിലേക്ക് സഞ്ചരിക്കില്ല. അസര്‍ ബെയ്ജാന്റെ ആസ്ഥാനമായ ബാക്കുവില്‍ സമാപിച്ച ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ പ്രഗ്യാനന്ദ രമേഷ് ബാബു നേടിയ തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് ചെറിയ സന്ദേശമല്ല. വിജയങ്ങള്‍ മടുത്തു, എതിരാളികളില്ലാത്തതിനാല്‍ ഞാന്‍ കളി നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച ലോക ചെസിലെ ഒന്നാമന്‍ മാഗ്നസ് കാള്‍സനെ രണ്ടുവട്ടം സമനിലയില്‍ കുരുക്കുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്ത തമിഴ്‌നാട് ചെന്നൈ സ്വദേശി യുടെ ജീവിത വഴി നമ്മുടെ കൗമാരത്തിന് വഴികാട്ടിയാണ്. ഉറച്ച ലക്ഷ്യവും പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായിട്ടൊന്നുമില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവായി പ്രഗ്യ മാറിയിരിക്കുകയാണ്.

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്. പതിനെട്ടുവയസ് എന്ന ചെറുപ്രായം മാത്രമല്ല, അദ്ദേഹം കടന്നുവന്നത് തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിലൂടെയാണ്. കുട്ടിക്കാലത്ത് ചെസ് കളിക്കാരനാവുകയെന്ന ആഗ്രഹം സഫലീകരിക്കാന്‍ പ്രഗ്യാനന്ദയും കുടുംബവും അനുഭവിച്ച കഷ്ടപ്പാട് അദ്ദേഹത്തിന്റെ മുന്‍ കോച്ച് പങ്കുവെക്കുന്നുണ്ട്. ശാരീരിക അവശതകളുള്ള അച്ചനൊപ്പം പ്രഗ്യ പരിശീലനത്തിനെത്തുന്നത് ബസിലാണ്. ചിലപ്പോള്‍ ഷെയര്‍ ഓട്ടോകളില്‍. ഒപ്പം ഒരു പൊതിച്ചോറുമുണ്ടാകും. അടുത്തുള്ള പാര്‍ക്കില്‍ പോയി അതു കഴിക്കും. തിരിച്ച് വരുമ്പോള്‍ വളരെ വൈകും. മടക്കയാത്രയില്‍ ഓട്ടോയില്‍ വെച്ചും അവര്‍ കാണുന്നത് ചെസിന്റെ വീഡിയോകളാണ്. പിറ്റേ ദിവസവും ഇത് ആവര്‍ത്തിക്കും. ഒരുമടിയും മടുപ്പുമില്ലാതെ. ആ കഠിനാദ്ധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പ്രഗ്യാനന്ദ രൂപപ്പെട്ടത്’. .
മത്സരങ്ങളുടെ പുതിയ ലോകം യുവാക്കളെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് വഴി നടത്തിക്കുന്നത്. കുറഞ്ഞ അവസരങ്ങളും കൂടുതല്‍ അപേക്ഷകരുമെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടി തെറ്റായ വഴികള്‍പോലും പലപ്പോഴും തേടപ്പെടുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാം ദര്‍ശിച്ച ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. മറ്റു ചിലരാകട്ടെ പ്രതീക്ഷകളുടെ നിറംമങ്ങുമ്പോള്‍ ലഹരിയില്‍ അഭയം തേടുന്നു.

രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കാമ്പസുകളില്‍ പോലും ലഹരി വില്ലനാവുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് പ്രഗ്യയുടെ നേട്ടത്തിന്റെ സന്ദേശം ഏറെ പ്രസക്തമാകുന്നത്. ചെസ് പഠിക്കാനൊരുങ്ങുമ്പോള്‍ കൂട്ടുകാരെപ്പോലെ പ്രഗ്യയും പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നതായിരുന്നു. ജീവിത സാഹചര്യങ്ങളും മുന്നോട്ടുള്ള വഴികളും കഠിനമായപ്പോള്‍ പലരും ലക്ഷ്യങ്ങള്‍ മാറ്റി നിര്‍ണിയച്ചു. എന്നാല്‍ പ്രഗ്യ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോ അച്ഛനമ്മമാരുടെ വിദ്യാഭ്യാസമോ ഒന്നും അവനെ ബാധിച്ചതേയില്ല. ഫലമായി അവനും പൂര്‍ണമായും അറിയാവുന്ന അവന്റെ കുടുംബവുമൊഴികെ മറ്റെല്ലാവരും ഒരു തമാശയായിക്കണ്ട ലോക ചെസ് ചാമ്പ്യന്‍ എന്ന ലക്ഷ്യത്തിലേക്ക് തന്റെ പതിനെട്ടാമത്തെ വയസില്‍ പ്രഗ്യ ഒരു കനത്ത ചുവട് വെച്ചിരിക്കുകയാണ്. പ്രഗ്യയുടെ അച്ഛനമമ്മമാരും വലിയ മാതൃകകളാണ്. മകന്‍ നിര്‍ണയിച്ച ലക്ഷ്യത്തിലൂടെ അവനെ സഞ്ചരിക്കാന്‍ അനുവദിക്കുകയും അതിനായി അവന്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും അവര്‍ പിന്തുണ നല്‍കുകയും ചെയ്തു. മകന് പിന്തുണയുമായി പ്രഗ്യാനന്ദയോടൊപ്പം മത്സര വേദികളിലെല്ലാം എത്തുന്ന അമ്മ നാഗലക്ഷ്മി ചെസ് ലോകകപ്പിന്റെ വേദിയില്‍ പോലും എത്തുകയുണ്ടായി. തമിഴ് ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളുമുള്ള ആ നിഷ്‌കളങ്ക സ്ത്രീ ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. തന്റെ വിജയത്തിനു പിന്നിലെ അമ്മയുടെ പ്രചോദനത്തെക്കുറിച്ച് പ്രഗ്യ വാചാലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ പ്രതിഭകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണ പ്രഗ്യയുടെ നേട്ടത്തിലും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മണിപ്പൂരിലെ കായിക താരങ്ങള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും അവരുടെ പരിശീലനം ഏറ്റെടുക്കുയും ചെയ്ത മുഖ്യമന്ത്രി സ്റ്റാലിനും സഹപ്രവര്‍ത്തകര്‍ക്കും കായിക ലോകത്തിന്റെ നിറഞ്ഞ പിന്തുണയാണ് ലഭിച്ചിരുന്നത്. ചെന്നൈയിലെ കുരുന്നുകളെല്ലാം ചെസ് ബോര്‍ഡിന്റെ വക്താക്കളാണ്. സര്‍ക്കാര്‍ അവര്‍ക്കൊപ്പവും. നമുക്കും വലിയ ചെലവില്ലാത്ത ആ വഴി പിന്തുടരാം…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

india

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

Published

on

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.

Continue Reading

india

യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു

ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

Published

on

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending