Connect with us

main stories

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ്

പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Published

on

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനും  ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

എംകെ മുനീറിന്റെ ഫെയ്സ്ബുക് കുറിപ്പ്:

പ്രിയരെ..
ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ റിസള്‍ട്ട് പോസിറ്റീവാണ്.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം; സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തില്‍ മുസ്‌ലിംലീഗുമുണ്ടാകും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

Published

on

ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടക്കമിട്ട പോരാട്ടത്തിനൊപ്പം മുസ്‌ലിംലീഗ് കുടെ നില്‍ക്കുമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. പോരാട്ടത്തിന് പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സാദിഖലി ശിഹാബ് തങ്ങള്‍
എല്ലാ പിന്തുണയും അറിയിച്ചത്.

ഫെഡറല്‍ തത്വങ്ങള്‍ക്ക് ഭീഷണിയാകുന്ന വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഫെഡറല്‍ ഘടന എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു. 2026ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍, ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിക്കുകയും ദേശീയ മുന്‍ഗണനകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളെ അന്യായമായി ശിക്ഷിക്കുന്നതിന് തുല്യമാവും. പുരോഗമന സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കം അംഗീകരിക്കാനാവില്ല. ഇതിനെതിരെ തെക്ക്, കിഴക്ക്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതി (ജെ.എ.സി) രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പൂര്‍ണമായി യോജിക്കുന്നു. ദേശീയ നയരൂപീകരണത്തില്‍ നമ്മുടെ സംസ്ഥാനങ്ങളുടെ ന്യായമായ പ്രാതിനിധ്യവും സ്വാധീനവും സംരക്ഷിക്കുന്നതിന് ഈ കൂട്ടായ്മ അനിവാര്യമാണ്. മാര്‍ച്ച് 22ന് ചെന്നെയില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. എങ്കിലും തന്ത്രങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് ഐ.യു.എംഎല്‍ പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ ജെ.എ.സിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന തായും ചെന്നൈ സമ്മേളനത്തില്‍ പി.എം.എ സലാം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും തങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കമന്റുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം

പരാമര്‍ശം വിവാദമായപ്പോള്‍ നീക്കം ചെയ്തു

Published

on

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കമന്റുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം. പരാമര്‍ശം വിവാദമായപ്പോള്‍ നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംങ്ങള്‍ക്കാണ് എന്നായിരുന്നു കമന്റ്. മുവ്വാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസാണ് കമന്റിട്ടത്.

നോമ്പെടുത്താല്‍ ഒരു വര്‍ഷത്തെ കുറ്റങ്ങള്‍ക്ക് പരിഹാരമായി എന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റിലുണ്ട്. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. സി.പി.എം ആവോലി ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഫ്രാന്‍സിസ്.

 

Continue Reading

kerala

പ്രവാസി സംരംഭകന്റെ ലാബ് നിര്‍മ്മാണം തടസ്സപ്പെടുത്തി കൊടികുത്തി സിപിഎം

സിപിഎം മുടക്കിയത് മൂന്ന് കോടി വായ്പയെടുത്ത് തുടങ്ങുന്ന സ്ഥാപനം

Published

on

പാമ്പാടിയില്‍ സ്വകാര്യ ലാബിന്റെ നിര്‍മാണം സി.പി.എം തടസ്സപ്പെടുത്തിയതായി പ്രവാസിയുടെ പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം കൊടികുത്തി. മണര്‍കാട് സ്വദേശി ജേക്കബ് കുര്യനാണ് സംരംഭം തുടങ്ങാനാവാതെ പ്രതിസന്ധി നേരിടുന്നത്. 20 വര്‍ഷമായി വിദേശത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ജേക്കബ് പുരയിനും ഭാര്യയും. നാട്ടില്‍ സ്വന്തമായി ഒരു ലാബ് തുടങ്ങി ഇവിടെ സ്ഥിരതാമസം ആക്കുന്നതിനാണ് രണ്ടുവര്‍ഷം മുമ്പ് പാമ്പാടിയില്‍ സ്ഥലം വാങ്ങി. കെട്ടിട അനുമതിക്കായി ഒരുപാട് അലഞ്ഞു.

ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു.
മൂന്നര ലക്ഷത്തോളം രൂപ പഞ്ചായത്തില്‍ അടച്ചു. എന്നാല്‍ മണ്ണ് നില്‍ക്കുന്നതിനുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പിന്റെ വെട്ട് വീണു. വീണ്ടും കോടതി കയറിയിറങ്ങി. അഞ്ചര ലക്ഷം രൂപ ട്രഷറിയില്‍ അടച്ച് അനുമതി കിട്ടി. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ എത്തി നിര്‍മ്മാണ ജോലികള്‍ തടഞ്ഞു. മൂന്നു കോടിയോളം രൂപ വായ്പ എടുത്തു തുടങ്ങിയ പദ്ധതി വഴിമുട്ടുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം.

 

Continue Reading

Trending