Connect with us

main stories

പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേട്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വിജയം കള്ളവോട്ടിലൂടെ-ചെന്നിത്തല

80 വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Published

on

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ മാത്രമല്ല, പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇരട്ട വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും പ്രാഥമിക പരിശോധന നടത്തുകയും താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും ഗൗരവമേറിയതാണെന്നും കണ്ടെത്തുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് താനും എം.പിമാരും പരാതി നല്‍കി. എഐസിസി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. അങ്ങനെയാണ് ഒരു ഒബ്സര്‍വരെ ഇങ്ങോട്ട് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു. വ്യാപകമായ കള്ളവോട്ട് കേരളത്തില്‍ നടത്താന്‍ സിപിഎം ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

80 വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മരിച്ചു പോയവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ പോലും പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചുപോയ 10 പേരുടെ പേര് കടന്നു കൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വി.എസ്. ശിവകുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് തിര. കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്തവരുടെ പേരും ഇതിലുണ്ട്. വോട്ടര്‍ പട്ടികയില്‍ മാത്രമല്ല ക്രമക്കേട്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ സീല്‍ഡ് ബാലറ്റ് ബോക്സില്‍ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവെക്കുന്നത് സ്ട്രോങ് റൂമിലല്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സിസിടിവി ഇല്ലെന്നും ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കൃത്രിമം കാണിക്കുന്നു എന്ന പരാതി എംഎല്‍എമാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് അസോസിയേഷന്‍ അനധികൃതമായി പോലീസുകാരുടെ വോട്ടിന്റെ കാര്യത്തില്‍ ഇടപെടുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വോട്ട് ചെയ്ത ശേഷം അത് മൊബൈലില്‍ പകര്‍ത്തി പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു കൊടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം താന്‍ ഡിജിപിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും; നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും: വി ഡി സതീശന്‍

‘അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. ‘

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. പി.വി. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തെ ഇല്ലാതാക്കിയ ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ദേശീയപാത തകര്‍ന്നു വീണ സംഭവങ്ങളും ചര്‍ച്ചയാകും -വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം

ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

Trending