Connect with us

kerala

മുഖ്യമന്ത്രിയുടെ സമനില തെറ്റി; തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്‌

Published

on

തൃശ്ശൂര്‍: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് നിശബ്ദമാക്കാമെന്ന് കരുതേണ്ട. സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടും. യുഡിഎഫിന് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകും. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിടുന്നു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്? തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വര്‍ണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ കഴിയില്ല. സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ മുന്നോട്ട് പോകും. ചെമ്പൂച്ചിറ സംഭവത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോര. വിജിലന്‍സ് അന്വേഷണം വേണം. കെഎസ്എഫ്ഇ വിജിലന്‍സ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നത്? ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. അഴിമതിക്കാരെ മൊത്തമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐസക്ക് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാര്‍ കോഴ കേസിനെ നിയമപരമായി നേരിടും. സോളാര്‍ കേസില്‍ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടും. അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. തൃശൂര്‍ കോണ്‍ഗ്രസില്‍ എംപി വിന്‍സന്റ് ഡിസിസി പ്രസിഡന്റായ ശേഷം മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ കെ.പി വിശ്വനാഥന്റെ ആരോപണം സംബന്ധിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

film

സിനിമാ-നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു

Published

on

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നവംബർ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

kerala

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക നാളെ വയനാട്ടിൽ; ഒപ്പം രാഹുൽ ഗാന്ധിയും

Published

on

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.

ഇന്ന് ഇരുളത്ത് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി വയനാട് മണ്ഡലത്തിൽ ഉണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും.

Continue Reading

Trending