Connect with us

Sports

തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

Published

on

ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്‍ഭജന്‍ സിങ്ങിന്റെയും (3/20) ഇംറാന്‍ താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്‍ എതിരാളികളെ 70 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ട് ചെന്നൈ സീസണില്‍ വിജയത്തുടക്കം നേടുകയും ചെയ്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്‍ എറിയാന്‍ നിയുക്തനായ ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവര്‍ മുതല്‍ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്‍ നിന്ന് ഏറെ മുമ്പേ പുറത്തായ ‘ടര്‍ബനേറ്റര്‍’ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയെയാണ് ആദ്യം മടക്കിയത്.

സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്‍ നായകന്‍ (6) ഡീപ് മിഡ് വിക്കറ്റില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് 16. തന്റെ അടുത്ത ഓവറില്‍ ഹര്‍ഭജന്‍ അടുത്ത അടിയുമേല്‍പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെ (9) സ്വന്തം പന്തില്‍ പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാല് ഓവറും തീര്‍ത്ത ഹര്‍ഭജന്‍ തന്റെ അവസാന ഓവറില്‍ എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി.

എട്ടാം ഓവറിലെ ആദ്യപന്തില്‍ ഇംറാന്‍ താഹിറിന്റെ കൈകളില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്‍ ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ (29) ഒരറ്റത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്‍ഭജന്‍ നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്‍മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്‍ താഹിര്‍ വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്‍ (4) എന്നിവരെ ഇംറാന്‍ താഹിര്‍ മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്‍ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്‍ ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ത്തിയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Trending