Connect with us

kerala

നദികളിലെ രാസമാലിന്യം: സര്‍ക്കാര്‍ മൗനെ വെടിയണം: മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി

പെരിയാറിന് പിറകെ ഇപ്പോൾ മുട്ടാറിലും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്

Published

on

കേരളത്തിലെ നദികൾ മലിനമാക്കപ്പെടുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പെരിയാറിന് പിറകെ ഇപ്പോൾ മുട്ടാറിലും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. വെള്ളത്തിൽ മാരകമായ രീതിയിൽ രാസമാലിന്യം കലർന്നതാണ് കാരണമെന്ന് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാലയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അമിത അളവിലുള്ള അമോണിയയും സൾഫൈഡുമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്ന് വ്യക്തമായിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സാമൂഹ്യ വനവൽക്കരണ വകുപ്പുമായി ചേർന്ന് പുതിയ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. മുൻകാലങ്ങളിൽ നട്ട തൈകൾക്ക് സംരക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കുടുംബങ്ങളെ പങ്കെടുപ്പിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. സമിതി സംസ്ഥാന ചെയർമാൻ കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ സലിം കുരുവമ്പലം പദ്ധതികൾ വിശദീകരിച്ചു.

നിരന്തരമായ ബോധവൽക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എ.എം അബൂബക്കർ, നിസാർ വലിയപുരം, ശ്രീകുമാർ അമ്പലപ്പുഴ, ഇ. ഇനാമുറഹ്‌മാൻ, ഡോ. അബ്ദുസ്സലാം, മിർസാദ് മാന്നാർ, കെ.എച്ച് അബ്ദുസ്സമദ്, എം.ബി അമീൻ ഷാ, എം.ടി അബ്ദുൽ ജബ്ബാർ, ഡോ. സൈനുൽ ആബിദ്, അബ്ദുൽ മജീദ് ചെമ്പരിക്ക, കരീം പന്നിത്തടം, വി. ഹുസൈൻ വയനാട്, അസീം പത്തനാപുരം, അൻവർ ഷാ കോട്ടയം, ഫൈസൽ കോട്ടയം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജൂൺ അവസാന വാരം എക്‌സിക്യുട്ടീവ് യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോ ഓർഡിനേറ്റർ ടി.കെ അബ്ദുൽ ഗഫൂർ മാറഞ്ചേരി നന്ദി പറഞ്ഞു.

kerala

കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് റിപ്പോര്‍ട്ട്

വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Published

on

വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേര്‍, മരിക്കാനിടയായത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാൽ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

kerala

കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ: യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകം; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കി പൊലീസ്

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മിറ്റിയംഗം വി. ആർ സജിക്കെതിരെയാണ് പോലീസ് കേസെടുക്കാത്തത്.

Published

on

കട്ടപ്പനയിലെ സാബു തോമസിന്‍റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ സംരക്ഷിച്ച് അന്വേഷണസംഘം. സിപിഎം അംഗങ്ങളെ കേസിലുൾപ്പെടുത്താതെയുള്ള പൊലീസിന്‍റെ മെല്ലെപ്പോക്ക് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നാടകമാണ്.

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മിറ്റിയംഗം വി. ആർ സജിക്കെതിരെയാണ് പൊലീസ് കേസെടുക്കാത്തത്. ഇതിലൂടെ സിപിഎം നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.

സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണിതെന്ന ആരോപണവുമുണ്ട്. സാബു തോമസിന്‍റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. പൊലീസിന്‍റെ ഈ നാടകം അവസാനിപ്പിക്കാന്‍ പ്രതിഷേധവുമായി  കോണ്‍ഗ്രസ്  27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

അതേസമയം സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള തെളിവുകൾ കൂടി കിട്ടിയ ശേഷം മാത്രമേ സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ എന്നാണ് പൊലീസിന്‍റെ പക്ഷം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ  സസ്പെൻഡ്‌ ചെയ്തിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

Continue Reading

kerala

രാജസ്ഥാനില്‍ മൂന്നരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക്

രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

Published

on

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നരവയസ്സുകാരിക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കീരത്പുര ഗ്രാമത്തില്‍ ഡിസംബര്‍ 23-നാണ് സംഭവം.

രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്ക് കടന്നു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ കുട്ടിയെ 30 അടി മുകളിലേക്ക് എത്തിച്ചെന്നാണ് വിവരം.

Continue Reading

Trending