Connect with us

News

അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലും; മാരക രാസപദാര്‍ത്ഥം പിടികൂടി

Published

on

ന്യൂഡല്‍ഹി: അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലപ്പെടുത്താന്‍ ശേഷിയുള്ള രാസപദാര്‍ത്ഥം പിടികൂടി. ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നാണ് മാരകമായ രാസപദാര്‍ത്ഥം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഫെന്റാനൈല്‍ പിടിച്ചെടുത്തത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇത് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചു.

ഒമ്പതു കിലോയോളം വരുന്ന ഫെന്റാനൈലാണ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. അമ്പതു ലക്ഷത്തിലധികം ആളുകളെ ഒറ്റയടിക്ക് കൂട്ടത്തോടെ കൊല്ലാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധികം വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവില്‍ ശ്വസിച്ചാല്‍ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരം. വളരെ വേഗത്തില്‍ വായുവില്‍ പരക്കുകയും ത്വക്കില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. രണ്ട് മില്ലിഗ്രാം ഫെന്റാനൈല്‍ ശരീരത്തിനകത്തെത്തിയാല്‍ മരണം ഉറപ്പാണെന്നാണ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

വേദന സംഹാരികളായും അനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗിക്കുന്നുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാ സംവിധാനത്തോടെ മാത്രമോ ലബോറട്ടറികളില്‍ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.

ഔദ്യോഗിക കണക്കനുസരിച്ച് പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരം. മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണ കേന്ദ്രങ്ങള്‍. എന്നാല്‍ ചൈനയില്‍ പരിശോധന ശക്തമായതോടെ രഹസ്യ നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇത് നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

അസംസ്‌കൃത വസ്തുവായ 4ANPP എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികള്‍ പിന്തുടര്‍ന്നാണ് ഫെന്റാനൈല്‍ പിടികൂടുന്നതിലേക്ക് എത്തിയത്. അമേരിക്കയില്‍ 2016ല്‍ മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെത്തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് വിവരം. അപ്പാഷെ, ചൈന ഗിരി, ചൈനാ ടൗണ്‍ എന്നീ പേരുകളിലാണ് വിദേശ കരിഞ്ചന്തകളില്‍ ഫെന്റാനൈലിന്റെ പേര്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

Trending