Connect with us

india

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു; പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന 11-ാമത്തെ ചീറ്റ

മോദി സർക്കാരിന്റെ ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണ്.

Published

on

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുഞ്ഞ് ചത്തു. മോദി സർക്കാരിന്റെ ചീറ്റ പദ്ധതി ആരംഭിച്ച ശേഷം ചാകുന്ന പതിനൊന്നാമത്തെ ചീറ്റയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ജെമിനി എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്.

ജൂൺ 4 ന് വൈകുന്നേരം 4 മണിയോടെ മൃഗഡോക്ടർമാരുടെ ഒരു സംഘം ചത്തു കിടക്കുന്ന ചീറ്റകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കണ്ടെത്താൻ കഴിയൂ. ചീറ്റകുഞ്ഞിന് ഏകദേശം മൂന്ന് മാസം പ്രായമുണ്ടായിരുന്നു.

മാർച്ച് 18 ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ചീറ്റ ജെമനിക്ക് ജനിച്ച ആറ് കുഞ്ഞുങ്ങൾ ജനിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ, കുനോയിൽ 26 ചീറ്റകളും 13 കുഞ്ഞുങ്ങളുമുണ്ട്, 2022-ലും 2023-ലുമായി നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് ബാച്ചുകളിലായി 20 ചീറ്റപ്പുലികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.

india

പഞ്ചാബിലെയും ഹരിയാനയിലെയും വായു ഗുണനിലവാരം മോശമായി തുടരുന്നു

ചണ്ഡീഗഢില്‍ രാവിലെ 10 മണിക്ക് 342 എന്ന വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പറയുന്നു

Published

on

പഞ്ചാബിലെയും ഹരിയാനയിലെയും പല ഭാഗങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുകയാണ്. അതേസമയം ചണ്ഡീഗഢില്‍ അത് വളരെ മോശമായി തുടരുന്നു. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഢില്‍ രാവിലെ 10 മണിക്ക് 342 എന്ന വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പറയുന്നു.

ഹരിയാനയിലെ മറ്റ് സ്ഥലങ്ങളില്‍, കൈതാളിലെ അഝക 284, ചാര്‍ഖി ദാരി (280), ബഹദൂര്‍ഗഡ് (278), പഞ്ച്കുല (270), ഗുരുഗ്രാം (240), യമുനാനഗര്‍ (231), കുരുക്ഷേത്ര (221), റോഹ്തക് (202), സോനിപത്ത് (202), ഭിവാനി (198), റോഹ്തക് (195), പാനിപ്പത്ത് (184), അംബാല (148).

 

Continue Reading

india

ചരിത്രം കുറിച്ച് സഞ്ജു; ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.

സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

Continue Reading

india

പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

Published

on

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്…ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി…”വിടവാങ്ങല്‍ പ്രസംഗത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.

സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാല്‍ ഇന്ന് ഞാന്‍ വിരമിക്കുന്നതിന് സാക്ഷിയാകാന്‍ ഒരുപാട് വന്നിട്ടുണ്ട്. തീര്‍ഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക…പോവുക.-അദ്ദേഹം തുടര്‍ന്നു.

2022 നവംബര്‍ 8 ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

 

Continue Reading

Trending