Connect with us

kerala

‘ലോറി ഉടമ മനാഫ്’ പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എ.സി.പി

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്

Published

on

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനു എതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ മനാഫിന്റെ യൂട്യൂബ് പേജും കമന്റുകളും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി പറഞ്ഞു.

കുടുംബം നൽകിയ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു.

Published

on

പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണു. മത്സരം നടക്കുന്നതിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരമായതിനാൽ പതിവിലും കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു.

ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിനെക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

kerala

സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് വരുന്നു; ബില്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍

കിഫ്ബി മുതല്‍ മുടക്കിയ റോഡുകളില്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത.

Published

on

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള കരട് ബില്‍ ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനുള്‍പ്പെടെ അനുമതി നല്‍കിയാണ് സര്‍വകലാശാലകള്‍ അനുവദിക്കുക.

സ്വകാര്യ സര്‍വകലാശാലകളിലെ ഫീസ് നിശ്ചയിക്കുന്നത് ആര് എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും. എസ്.സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് മാനദണ്ഡം ഉണ്ടാകും. സര്‍വകലാശാല തുടങ്ങേണ്ട ഭൂമിയുടെ അളവ് സംബന്ധിച്ച നിര്‍ദേശവും കരട് ബില്ലില്‍ ഉണ്ടായേക്കും.

അധ്യാപകര്‍ക്കായി സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റി ആയിരിക്കും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. കിഫ്ബി മുതല്‍ മുടക്കിയ റോഡുകളില്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത. പാലക്കാട് അനുവദിച്ച ബ്രൂവറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുമോ എന്നതും പ്രധാനമാണ്.

Continue Reading

kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്‌

അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Published

on

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.

തമ്പിയുടെയും ശ്യാമളയുടെയും മക്കളുള്‍പ്പെടെ 5 പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. സദാനന്ദപുരം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading

Trending