Connect with us

kerala

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി.

Published

on

മലപ്പുറം: എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മ്മല്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്‍ നടപടിയെടുത്തത്. സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ‘കോള്‍ഗേറ്റ്’ ടൂത്ത് പേസ്റ്റ് വാങ്ങിയത്. എം.ആര്‍.പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്.

അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ സാധനം നല്‍കാനാകുവെന്നും പരാതിക്കാരന് വേണമെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. സ്‌കാനര്‍ ഉപയോഗിച്ചു നല്‍കുന്ന ബില്ലായതിനാല്‍ ബില്ലില്‍ പിഴവില്ലെന്നും പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നല്‍കിയ കോള്‍ഗേറ്റ് അല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജപരാതി നല്‍കിയതാണെന്നുമാണ് എതിര്‍കക്ഷി ബോധിപ്പിച്ചത്.

മാത്രമല്ല സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളോട് പെരുമാറുന്നത് സംബന്ധിച്ച് പരിശീലനം നല്‍കാറുണ്ടെന്നും ബോധിപ്പിച്ചു. എന്നാല്‍ പരാതിക്കാരന്റെ അനുഭവം ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുത് എന്നിതിന്റെ ഉദാഹരണമാണെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അധിക വില ഈടാക്കിയത് തിരിച്ചു നല്‍കുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കോടതി ചെലവ് ഇനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കണമെന്നും അല്ലാത്ത പക്ഷം ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

kerala

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ച് അഭിഭാഷകരെ ഇറക്കിയത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

Continue Reading

kerala

സിപിഎം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്

Published

on

ആലപ്പുഴ: കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസ് സ്‌ക്വാഡാണ് കനിവി (21) നെ പിടികൂടിയത്. 90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്.

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.

Continue Reading

kerala

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകം; കെ.സി.വേണുഗോപാല്‍

മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല

Published

on

ഡല്‍ഹി: സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ അന്തരിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

രാജ്ഘട്ടിന് സമീപമുള്ള സ്ഥലത്ത് സംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് സ്ഥലം കണ്ടെത്തുന്നതില്‍ അലംഭാവമുണ്ടായത്.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കായി സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് അദ്ദേഹം.രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Continue Reading

Trending