Connect with us

kerala

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലിന്ന് യെല്ലോ അലേർട്ട് ആണ്. തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യൂന മർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതച്ചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

kerala

കെ.ടി ജലീലിന്റെ പ്രതികരണങ്ങള്‍ സി.പി.എമ്മിന് അതൃപ്തി

നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.

തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.

നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.

നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ആനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി നൽകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Continue Reading

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

Trending