Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

india

തമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുല്‍, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച വാഹനം ഓമിനി വാന്‍ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് പിതാവ് മകനെ കുത്തിക്കൊന്നു

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

Published

on

തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ കുത്തികൊന്നു. സംഭവത്തില്‍ മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Continue Reading

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending