Culture
വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍തന്നെ ആര്‍.എസ്.എസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ജനതയുടെ വികാര വിചാരങ്ങള്‍ക്കുപോലും ഒരുനിലക്കും ചേരാത്തവയായിരുന്നു.
സഹസ്രാബ്ദങ്ങളായി ഹിന്ദുമതം ഉദ്‌ഘോഷിക്കുന്ന ലോകമേ തറവാട്, സനാതനധര്‍മം മുതലായ സവിശേഷമായ ആശയസംഹിതകളെയാകെ ഉലയ്ക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ലോകംകണ്ട മികച്ച സോഷ്യലിസ്റ്റ് ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ അധമാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രാജ്യഭരണം പിടിച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്കും അവരുടെ അശാസ്ത്രീയമായ വിതണ്ഡവാദങ്ങള്‍ നിരന്തരം പടര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്്ജിദ് തകര്‍ക്കല്‍ മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന, പിഞ്ചുകുട്ടികളെ പോലും കടിച്ചുകീറാന്‍ പരിപാവനമായ അമ്പലപരിസരം ദുരുപയോഗിക്കുന്ന പ്രവണതയില്‍വരെ അത് ചെന്നെത്തി നില്‍ക്കുന്നു.
മേല്‍പരാമര്‍ശിത അസംസ്‌കൃത കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുര സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തലവനായ ബിപ്ലവ്‌ദേവ്കുമാര്‍ ദേവ്. കാല്‍നൂറ്റാണ്ടത്തെ സി.പി.എമ്മിനെതിരായ ഭരണവിരുദ്ധ വികാരത്തള്ളിച്ച നാല്‍പത്താറുകാരനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിന് അനുകൂലഘടകമായി. ബിപ്ലവ്‌ദേവ് അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആധുനിക വിവരസാങ്കേതിവിദ്യയുടെ ഹൃദയമായ ഇന്റര്‍നെറ്റ് സംവിധാനം പുരാണ കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന ‘കണ്ടെത്ത’ലാണ് അദ്ദേഹം ആദ്യം നടത്തിയത്. ഡയാനഹെയ്ഡന് ലോക സുന്ദരിപട്ടം നല്‍കിയത് ശരിയായില്ലെന്നും സിവില്‍സര്‍വീസിനു വേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരെയാണെന്നുമൊക്കെ ഈ ബിപ്ലവമുഖ്യന്‍ തട്ടിവിട്ടു. യുവാക്കള്‍ സര്‍ക്കാര്‍, വൈറ്റ്‌കോളര്‍ ജോലി അന്വേഷിക്കാതെ പശു വളര്‍ത്തല്‍ ജോലിയിലേക്ക് തിരിയണമെന്ന് ബിപ്ലവ്‌ദേവ് പറഞ്ഞത് കഴിഞ്ഞദിവസമാണ്. ലോകമിന്ന് വിവരത്തിനായി ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ സെര്‍ച്ച്എഞ്ചിന്‍ പുരാതനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു പുരാണത്തിലെ നാരദമുനിയായിരുന്നുവെന്നും മറ്റൊരു ബി.ജെ. പി മുഖ്യമന്ത്രി ഗുജറാത്തിലെ വിജയ്‌രൂപാണിയും ഇന്നലെ തട്ടിവിട്ടിരിക്കുന്നു. വിമാനം ഇന്ത്യയിലാണ് ആദ്യമായി ഉണ്ടാക്കിയതെന്നും അതായിരുന്നു പുഷ്പക വിമാനമെന്നും നേരത്തെ മറ്റൊരു ബി.ജെ.പി വിദ്വാന്‍ തട്ടിവിട്ടിരുന്നുവല്ലോ
ശാസ്ത്രത്തിന് തെറ്റു പറ്റില്ലെന്നൊന്നും അഭിപ്രായമില്ല. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണതിലെ ഓരോ സിദ്ധാന്തങ്ങളും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കീഴിലെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ വിവാദത്തിനിടയാക്കി. ഐന്‍സ്റ്റീന്റെ വിഖ്യാത ശാസ്ത്ര കണ്ടുപിടിത്തമായ ഊര്‍ജനിയമത്തെക്കാള്‍ മികച്ചതാണ് വേദങ്ങളിലെ സിദ്ധാന്തമെന്ന് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിംഗ് പറഞ്ഞതായാണ് മോദി കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയായ ഹര്‍ഷ്‌വര്‍ധന്‍ തട്ടിവിട്ടത്. ഇതിന് സൈദ്ധാന്തികവും ശാസ്ത്രീയവുമായ യാതൊരു അടിത്തറയുമില്ലെന്നും ഹോക്കിംഗ് അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രമുഖശാസ്ത്രകാരന്മാര്‍ മുന്നോട്ടുവന്ന് മന്ത്രിയെ തിരുത്തുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര മേഖലയുടെ വികാസത്തിനും നിലനില്‍പിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവയുടെ പുരോഗതിക്കും വേണ്ട ആശയപരമായ നേതൃത്വം നല്‍കേണ്ട വ്യക്തിയാണ് രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയെന്നിരിക്കെ ഇത്തരം ‘വായില്‍തോന്നിയത് കോതക്ക് പാടു’ന്നവര്‍ ലോകത്ത് ബി.ജെ.പിയിലല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷികളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി വിവരമില്ല.
മുമ്പൊന്നും കേള്‍ക്കാത്തത്ര വലിയ അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ്, രാജ്യത്തിന്റെ പതിറ്റാണ്ടുകളായുള്ള ശാസ്ത്ര രംഗത്തെ നേട്ടങ്ങളെയും യശസ്സിനെയുമൊക്കെ കൊഞ്ഞനം കുത്തിക്കൊണ്ട് ബി.ജെ.പി നേതാക്കള്‍ ദിനംപ്രതി ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടിക്കാരായ വിദ്യാസമ്പന്നര്‍ പോലും ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തിവിടുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. മയിലുകള്‍ പ്രത്യുല്‍പാദനം നടത്തുന്നത് ഇണകളുടെ ഭൂമിയില്‍വീഴുന്ന ശുക്ലത്തുള്ളികള്‍ കൊത്തിക്കുടിച്ചാണെന്നും പശുവിന്റെ ശരീരത്തില്‍നിന്ന് മുപ്പതോളം ദൈവികഘടകങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞതും ബി.ജെ.പി അനുഭാവിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ഏത് പദവിയിലിരിക്കുന്നുവെന്നതല്ല, ഇവര്‍ ബി.ജെ.പിയിലും സംഘ്പരിവാര സംഘടനയിലും അംഗങ്ങളോ അനുഭാവമുള്ളവരോ ആണെന്നുള്ളതായിരിക്കുന്നു ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മാനദണ്ഡം. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും മുമ്പേ ബ്രാഹ്മണ്യത്തിലൂടെ ഫാസിസത്തിന് ആശയരൂപം നല്‍കിയവരാണ് ഇന്ത്യന്‍ ഹിന്ദുത്വ പതിപ്പുകള്‍. കമ്പ്യൂട്ടര്‍ യുഗവും ബഹിരാകാശ യുഗവും നാനോ യുഗവുമൊക്കെ കടന്ന് ശാസ്ത്രം റോക്കറ്റ്കുതിപ്പില്‍ നില്‍ക്കവെയാണ് ഇന്ത്യയെപോലെ നൂറ്റി ഇരുപതുകോടി ജനങ്ങളെ പരിഹാസപാത്രമാക്കിക്കൊണ്ട് അധികാര സ്ഥാനങ്ങളിലിരുന്ന് ഇത്തരം ഉണ്ടയില്ലാവെടികള്‍ കേള്‍ക്കേണ്ടിവരുന്നത്്. പ്രധാനമന്ത്രിതന്നെ ഇത്തരം ആശയങ്ങളുടെ കൂടാരമായ ആര്‍.എസ്.എസ് അംഗമാണെന്നതാണ് അദ്ദേഹത്തിന് കീഴിലുള്ളവരുടെ വിതണ്ഡവാദമുഖങ്ങളുടെ ഞെട്ടലിന്റെ വ്യാപ്തി കുറക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജോദ്പൂര്‍ കോടതി ആജീവനാന്ത കാലത്തേക്ക് തടവറയിലേക്ക് വിട്ടയച്ച ആസാറാം ബാപ്പുവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. ജമ്മുവിലെ കത്വയിലും യു.പിയിലുമൊക്കെ പരിപാവനമായ ക്ഷേത്രത്തിനകത്ത് പോലും പെണ്‍കുട്ടികളെ പിച്ചിച്ചീന്തി കാമവെറി തീര്‍ക്കുന്ന ഹിന്ദുത്വവാദികളുള്ളപ്പോള്‍ ബിപ്ലവും രൂപാണിയും ഹര്‍ഷവര്‍ധനും നരേന്ദ്രമോദിയുമൊക്കെ ഇതൊക്കെയല്ലേ ചെയ്യുന്നുള്ളൂവെന്ന് സമാധാനിക്കാം. ഇവരത്രെ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍. ലജ്ജാകരം എന്നല്ലാതെന്തുപറയാന്‍.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി