Connect with us

News

സാധ്യത ഓറഞ്ച് സൈന്യത്തിന്; എന്നാല്‍ അമേരിക്ക ചെറുമീനല്ല

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്.

Published

on

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്. പക്ഷേ അവകാശ വാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ വരികയാണ് അമേരിക്ക. ഇംഗ്ലണ്ടും ഇറാനും വെയില്‍സും കളിച്ച ഗ്രൂപ്പ് ബി യില്‍ നിന്ന് അമേരിക്കക്കാര്‍ നോക്കൗട്ട് യോഗ്യത നേടിയത് തന്നെ വലിയ കാര്യമായിരുന്നു.

ഇംഗ്ലണ്ടും ഇറാനും കടന്നു കയറുമെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ ഇറാന്‍ വലയില്‍ ആറ് വട്ടം പന്ത് എത്തിച്ചപ്പോള്‍ പ്രവചനക്കാര്‍ മുങ്ങി. പക്ഷേ വെയില്‍സിനെ രണ്ട് ഗോളിന് വിറപ്പിച്ച് ഇറാന്‍ തിരികെയെത്തി. അമേരിക്കയാവട്ടെ ആദ്യ മല്‍സരം മുതല്‍ ഗംഭീര പോരാട്ടവീര്യം പ്രകടിപ്പിച്ചു. തിമോത്തി വിയയും ക്രിസ്റ്റ്യന്‍ പുലിസിച്ചുമെല്ലാം യൂറോപ്യന്‍ പാഠങ്ങളില്‍ നിന്നും ഗംഭീരമായ വേഗ ഫുട്‌ബോളിന്റെ വക്താക്കളായി. ഇംഗ്ലണ്ടിനെയും വിറപ്പിച്ച അമേരിക്ക അവസാന മല്‍സരത്തില്‍ ഇറാനെ പുലിസിച്ച് ഗോളില്‍ പിറകിലാക്കിയാണ് നോക്കൗട്ടിലെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഫോമിലേക്ക് ഇത് വരെ വന്നിട്ടില്ലാത്ത മെംഫിസ് ഡിപേക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. അമേരിക്ക വിജയിച്ചാലും അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ഖത്തറിനെയും സെനഗലിനെയും പരാജയപ്പെടുത്തിയാണ് ഡച്ചുകാര്‍ മുന്നേറിയത്. ഇക്വഡോറിനോട് സമനിലയും വഴങ്ങി.

പക്ഷേ പ്രതീക്ഷിച്ച വേഗതയും ആക്രമണങ്ങളും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അവസാനം ഖത്തറിനെതിരെ കളിച്ചപ്പോഴും അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ എത്രയോ അവസരങ്ങള്‍ പാഴാക്കി. പലപ്പോഴും ഖത്തര്‍ മുന്‍നിരക്കാര്‍ ഡച്ച് പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. അമേരിക്ക വേഗതയില്‍ കളിക്കുന്ന സംഘമാണ്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ അത് പ്രകടമായിരുന്നു. മികച്ച ഡിഫന്‍സാണ് ഇംഗ്ലണ്ടിന്റേത്. പക്ഷേ തിമോത്തി വിയയെ പോലുള്ളവര്‍ വേഗതയില്‍ ഏത് പ്രതിരോധത്തിനും വെല്ലുവിളിയാണ്. വിര്‍ജില്‍ വാന്‍ ഡികാണ് പ്രതിരോധം കാക്കുന്നത്. ലിവര്‍പൂളിന്റെ താരം അനുഭവ സമ്പന്നനുമാണ്. അദ്ദേഹം ഇന്ന് എങ്ങനെ അമേരിക്കക്കാരെ നേരിടുമെന്നതിലാണ് കാര്യങ്ങള്‍.

kerala

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.

Published

on

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

Published

on

കൊച്ചി വെണ്ണലയില്‍ ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. അമ്മ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. മരിച്ച ശേഷമാണ് മൃതദേഹം അടക്കം ചെയ്തതെന്ന മകന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ വീട്ടിലാണ് സംഭവം. മകന്‍ വീടിന്റെ മുറ്റത്ത് കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു.

പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവസമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. പ്രദീപ് മദ്യപാനിയാണെന്നും വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

ക്ഷേത്ര മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്

വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

Published

on

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂര്‍ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയില്‍ ശബരിമല ദര്‍ശനത്തിനായി സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ് ഉള്‍പ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി കോടതി നിര്‍ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending