Connect with us

kerala

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 10 മുതൽ 14 വരെ തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

13ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, ജില്ലകളിലും 14ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

kerala

ഇ.പി ജയരാജനുമായി കരാറുണ്ടെന്ന് ഡിസി ബുക്‌സ്‌

‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു.

Published

on

ഇ.പി ജയരാജനുമായി കരാറുണ്ടെന്ന് ഡി‌സി ബുക്സ്. ഡിസി ഔദ്യോ​ഗികമായി അറിയിച്ചില്ലെങ്കിലും കരാറുണ്ടെന്നാണ് ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു.

നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെക്കുന്നു എന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിസി വ്യക്തമാക്കുന്നു.

പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം.

Continue Reading

kerala

ജനശതാബ്ദിയിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ കിട്ടുന്നത് മറ്റു സീറ്റുകൾ, യാത്രക്കാരുടെ വ്യാപക പരാതി

പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.

Published

on

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.

ഡി-ഒൻപതിൽ 11-ാം നമ്പർ സീറ്റ് (വിൻഡോ വശം) റിസർവ് ചെയ്ത് കിട്ടിയ യാത്രക്കാരൻ വണ്ടിയിൽ കയറിയപ്പോൾ കിട്ടിയത് മധ്യത്തിലുള്ള സീറ്റ്. ഇതുസംബന്ധിച്ച് യാത്രക്കാരിൽ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു.

ജനശതാബ്ദി എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറിയതോടെയാണ് പ്രശ്‌നം വന്നത്. പരമ്പരാഗത കോച്ചിലും എൽ.എച്ച്.ബി.യിലും 106 സീറ്റാണെങ്കിലും സീറ്റ് ക്രമീകരണത്തിൽ വന്ന മാറ്റമാണ് പ്രശ്‌നമായത്. റിസർവേഷൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന റെയിൽവേയുടെ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ.

ജനശതാബ്ദി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്‌കരമാക്കുന്നതായി യാത്രക്കാർ നേരത്തേ പരാതി അറിയിച്ചിരുന്നു.

‘എൽ’ ആകൃതിയിൽ കുത്തനെയാണ് സീറ്റ്. ഇതിൽ ചാരിയിരിക്കുന്നതിൽ പ്രയാസം ഉണ്ടാക്കുന്നു. പഴയ കോച്ചിൽ സീറ്റുകൾ വേർതിരിച്ചിരുന്നു. എന്നാൽ മൂന്നുപേർക്കിരിക്കാവുന്ന ഒറ്റ സീറ്റായാണ് ഇപ്പോഴത്തെ ക്രമീകരണം.

Continue Reading

kerala

‘വയനാടിന്‍റെ ഭാവിക്കായി നമുക്ക് കൈകോർക്കാം’; വോട്ട് ആഹ്വാനവുമായി പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനമാണെന്നും വയനാടിന്റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക പോസ്റ്റിൽ വ്യക്തമാക്കി.

Published

on

ലോക്സഭ ഉപ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയങ്ക ആഹ്വാനം ചെയ്തത്. ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനമാണെന്നും വയനാടിന്റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക പോസ്റ്റിൽ വ്യക്തമാക്കി.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിംഗ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്. വയനാടിന്റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട്​ വയനാട്​ ദേശീയശ്രദ്ധ നേടിയപ്പോൾ ചേലക്കര ഇക്കുറി ഇഞ്ചോടിഞ്ച്​ പോരാട്ടം കൊണ്ടാണ്​ ​ശ്രദ്ധേയമാകുന്നത്​. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.

പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് ജനവിധി തേടുന്നത്​. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകം.

Continue Reading

Trending