Connect with us

kerala

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട്

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.  

Published

on

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാള്‍ ഉള്‍കടലിലെ തീവ്ര ന്യൂന മര്‍ദ്ദം നാളെയോടെ ദാന ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

ദാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച അതിരാവിലെയോടെയൊ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

kerala

മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരം? മറുപടി പറയാതെ കയ്യൊഴിയാനാകുമോ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും?

മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖം കേരളക്കരയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ചോദ്യമുന ചെന്നെത്തി നില്‍ക്കുന്നത് അഭിമുഖ വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തികളിലേക്കാണ്. അതില്‍ ഏറ്റവും പ്രധാനം റിലയന്‍സ് ഉദ്യോഗസ്ഥനായ ടി.ഡി.സുബ്രഹ്മണ്യന്റെ സാന്നിധ്യം തന്നെയാണ്. മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.

ഹരിയാനയിലെ ഒപി ജിന്‍ഡല്‍ സര്‍വകലാശാലയില്‍നിന്നു പബ്ലിക് പോളിസിയില്‍ പിജി പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ കേരളത്തിലും ചില രാഷ്ട്രീയ പിആര്‍ ജോലികള്‍ ഏറ്റെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയ വേളയില്‍ അവരുടെ ‘രാഷ്ട്രീയ റീബ്രാന്‍ഡിങ്’ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. കഴിഞ്ഞവര്‍ഷമാണ് സുബ്രഹ്മണ്യന്‍ റിലയന്‍സിലെത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ദ ഹിന്ദു പ്രതിനിധിക്ക് അഭിമുഖം നല്‍കുമ്പോള്‍ യാദൃച്ഛികമായി അവിടെ എത്തിയെന്നാണു സുബ്രഹ്മണ്യന്‍ സുഹൃത്തുക്കളോടു പറയുന്നത്.

മറ്റൊരു വ്യക്തി പിആര്‍ ഏജന്‍സിയായ കെയ്‌സന്റെ പ്രസിഡന്റ് നിഖില്‍ പവിത്രനാണ്. കൂനൂരില്‍ ടീ പ്ലാന്റേഷന്‍ ഉടമയായിരുന്ന പവിത്രന്‍ പിന്നീട് കുടുംബസമേതം മുംബൈയിലേക്കു താമസം മാറ്റി. മുംബൈയിലുള്ള നിഖില്‍ ഐടിമാനേജ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ടാണു ജോലി ചെയ്യുന്നതെന്നാണു നാട്ടിലെ വിവരം. വല്ലപ്പോഴും ഉത്സവ സമയങ്ങളില്‍ എത്തുന്നതാണു നിലവില്‍ മാഹിയുമായുള്ള ബന്ധം. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധമുള്ളതായി മാഹിയില്‍ വിവരമില്ല.

അഭിമുഖത്തിനുശേഷം, മുഖ്യമന്ത്രി മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയും മുഖ്യമന്ത്രിക്കൊപ്പം കേരള ഹൗസിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ ഇക്കാര്യം എഴുതിത്തയാറാക്കി പത്രത്തിനു നല്‍കുകയുമായിരുന്നു. മലപ്പുറത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ‘ദേശവിരുദ്ധ’ പരാമര്‍ശം പിആര്‍ ഏജന്‍സിക്കു സംഭവിച്ച പരിഭാഷപ്പിഴവെന്ന് അനൗദ്യോഗികമായി വിശദീകരിച്ചു തലയൂരാനാണ് നീക്കം. പക്ഷേ, അപ്പോഴും മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു പിആര്‍ ഏജന്‍സിയെ ഇടപെടുത്തി എന്നു സമ്മതിക്കേണ്ടിവരും.

Continue Reading

Film

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

Published

on

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. സിദ്ധിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി ഹാജറാകും.

നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിന്‍ ജോസഫ് നാളെ ഡല്‍ഹിയിലെത്തും. കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിന്‍ കൂടിക്കാഴ്ച നടത്തും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനെ സുപ്രീംകോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

അതേസമയം, ലൈംഗികാതിക്രമ കേസില്‍ ഒളിവിലായ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടന്‍ ഒളിവില്‍ പോയത്.

 

 

Continue Reading

Trending