Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കൂകൂട്ടല്‍.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

kerala

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്

Published

on

തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

തിരുവല്ല കണമല അട്ടിവളവിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 33 യാത്രക്കാരാണുണ്ടായിരുന്നത്. ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്

സ്വര്‍ണക്കടത്ത്,വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം. ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുണ്ടായ അന്വേഷണത്തില്‍ എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലന്‍സ് ഡയറക്ടറുടെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത്,വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ നിലവിലെ ഇന്റലിജന്‍സ് മേധാവിയായ പി. വിജയന്‍ ഐ.പിഎസിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് എം.ആര്‍ അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, വ്യാജ മൊഴി നല്‍കിയതിന് എതിരെ ക്രിമിനല്‍ , സിവില്‍ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജിപി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു.

എം ആര്‍ അജിത് കുമാറിന് എതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന് ഉള്‍പ്പടെ തടസം വരും . ഇതിനലാണ് മുഖ്യമന്ത്രി എം. ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാറും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

Trending