Connect with us

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദവും അറബിക്കടലിൽ ചക്രവാതച്ചുഴിയും വടക്കൻ കേരളാ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര, തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളാ, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.

kerala

ഷഹബാസ് വധക്കേസ്; വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പുറത്ത് വിടരുത്; ബാലാവകാശ കമ്മീഷന് കത്ത് നല്‍കി കുടുംബം

നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു.

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്ത് നല്‍കി പിതാവ്. നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം.

ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.

Continue Reading

kerala

ഇടിവെട്ടിപ്പെയ്‌തേക്കും; കുടയെടുക്കാം; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലേര്‍ട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹെയര്‍പിന്‍ തിരിയുമ്പോള്‍ നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.

Continue Reading

Trending