Connect with us

More

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത;എട്ട്ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

Published

on

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത.്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും കാലാവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ട്.അതിനാല്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

 

 

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

വിനയംകൊണ്ടസൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ: സാദിഖലി തങ്ങള്‍

Published

on

വിനയംകൊണ്ടും സൗമ്യമായ ഇടപെടൽകൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ്വ നേതാക്കളിൽ മുൻനിരയിലുള്ളയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനിൽ സന്ദർശിച്ചത്. പക്ഷെ അന്നദ്ദേഹം ചൊരിഞ്ഞ സ്നേഹവും മൃദുഭാവവും ഇന്നുമുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.

ചടങ്ങിനെത്തിയ വലിയ ആൾകൂട്ടത്തെ മുഴുവൻ വ്യക്തിപരമായി അഭിവാദ്യം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തിൽ തുളുമ്പിനിന്നിരുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമല്ല, മുഴുവൻ മനുഷ്യർക്കും വരും തലമുറക്കും ജീവിതത്തിൽ പകർത്താനുള്ള ജീവിതപാഠവും, സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നൽകിയ ഓർമകൾക്കും സ്നേഹത്തിനും നന്ദി.- തങ്ങൾ പറഞ്ഞു.

Continue Reading

Trending