Connect with us

More

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published

on

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട മുതല്‍ ഇടുക്കി വരെ അഞ്ച് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു .

ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ കുറവായിരിക്കും

ശക്തമായ കാറ്റിനും മോശം കലവസ്ഥയുക്കും സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏറെപ്പെടുത്തിയ വിലക്ക് നാളെ വരെ തുടരും.

More

കെ.എം ഷാജിയെ കള്ളക്കേസെടുത്ത് വേട്ടയാടിയ പിണറായി വിജയന്‍ മാപ്പുപറയണം: എം.കെ മുനീര്‍

പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്

Published

on

കോഴിക്കോട്: മാഫിയ ഭരണവും ധൂര്‍ത്തും തുറന്നു പറഞ്ഞതിന് രാഷ്ട്രീയ വിദ്വേഷവും പകയുംവെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറണമെന്ന് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. പിണറായി സര്‍ക്കാറും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയും ഒന്നിച്ചു കൈകോര്‍ത്തിട്ടും സുപ്രീം കോടതി ഹര്‍ജി ചവറ്റുകൊട്ടയിലിട്ടത് കനത്ത പ്രഹരമാണ് നല്‍കിയത്. ഈ കളളക്കേസിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഞ്ചു കോടിയിലേറെയാണ് ചെലഴിച്ചത്. പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്.

കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ചോദ്യം, ഹൈക്കോടതി നേരത്തെ തന്നെ കണ്ടെത്തിയ വസ്തുതയാണ്. എന്നിട്ടും മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലുമാരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെയുമെല്ലാം അണിനിരത്തി കോടതിയില്‍ കേസ്സുമായി മുന്നോട്ടു പോവാനിയിരുന്നു ശ്രമം. അന്തിമമായി സുപ്രീം കോടതിയും വെറുതെ വിടുമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിട്ടും കേസ്സില്‍ കുരുക്കി മാനസികമായും സാമ്പത്തികമായും കെ.എം ഷാജിയെ പീഡിപ്പിക്കലായിരുന്നു ലക്ഷ്യം. ഇതുവഴി സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കാമെന്നും കണക്കുകൂട്ടി.

2014 ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്.ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് തന്നെ ഗൂഢാലോചനയായിരുന്നു. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതും തുടര്‍ന്ന് ഇ.ഡിക്ക് കൈമാറിയതുമെല്ലാം സംഘപരിവാര്‍ സി.പി.എം യോജിച്ച്് നടപ്പാക്കിയ പദ്ധതിയായിരുന്നു. 2022 ജൂണ്‍ 19 ന് കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും പകയോടെ പിന്തുടര്‍ന്ന് വേട്ടയാടിയപ്പോഴാണ് സുപ്രീം കോടതിയുടെ പ്രഹരം. കെ.എം ഷാജിയോടും കേരളീയ പൊതു സമൂഹത്തോടും പരസ്യമായി മാപ്പു പറയാന്‍ ഇനിയെങ്കിലും പിണറായി വിജയന്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

Continue Reading

More

മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;’ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്

Published

on

മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടര്‍ന്ന് ലുക്ക്മാന്‍ നായകനായ ടര്‍ക്കിഷ് തര്‍ക്കം തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍. മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട ഇടപെടലുമാണ് സിനിമയുടെ ഉള്ളടക്കം. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷരിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ലുക്മാന്‍, സണ്ണി വെയ്ന്‍,ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവര്‍ സഹതാരങ്ങളാണ്.

‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

Continue Reading

More

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദം വരും മണിക്കൂറില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

ഫെഞ്ചല്‍ എന്ന് നാമകരണം ചെയ്ത ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം വഴി തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ വര്‍ഷത്തെ നാലാമത്തെയും സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണിത്. ഇത് സ്വാധീനമാണ് നിലവിലെ മഴ.

കടലാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് തെക്കന്‍ കേരള തീരത്തെ മത്സ്യബന്ധനത്തിന് വെള്ളിയാഴ്ച വരെ വിലക്കേര്‍പ്പെടുത്തി. അതേസമയം തമിഴ്നാട്ടിലും ശക്തമായ മഴ തുടരുകയാണ്. ചെന്നൈ അടക്കമുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന്

 

Continue Reading

Trending