News
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം
സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിലെ ആവേശ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി. 68ാം മിനുറ്റില്‍ മധ്യനിര താരം റോഡ്രിയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയത്.
സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിങ്ങനെ സീസണിലെ മൂന്നാം കിരീടമാണിത്.
india
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

തമിഴ്നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
india
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.
ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള് മൂലമുള്ള മരണങ്ങള് മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.
അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.
kerala
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്