Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ബാര്‍സക്കും പി.എസ്.ജിക്കും ജയം, ചെല്‍സിക്ക് സമനില

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

നൗകാംപില്‍ നടന്ന മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെതിരെ ദിമിത്രിയോസ് നിക്കോളോ (ഓണ്‍ഗോള്‍), ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോളുകളാണ് ബാര്‍സക്ക് ജയമൊരുക്കിയത്. 89-ാം മിനുട്ടില്‍ നിക്കോളോ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി. 18-ാം മിനുട്ടില്‍ ഡിന്യെയുടെ പാസ് മെസ്സിക്ക് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് നിക്കോളോ സ്വന്തം വലയില്‍ പന്തെത്തിച്ചത്. 42-ാം മിനുട്ടില്‍ കൈ കൊണ്ട് ഗോളടിക്കാന്‍ ശ്രമിച്ചതിന് ജെറാഡ് പിക്വെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ ബാര്‍സ പത്തു പേരായി ചുരുങ്ങി. 61-ാം മിനുട്ടില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി യൂറോപ്യന്‍ മത്സരങ്ങളിലെ 100-ാം ഗോള്‍ സ്വന്തമാക്കി. 64-ാം മിനുട്ടില്‍ ബോക്‌സില്‍ നിന്ന് മെസ്സി നല്‍കിയ പാസ് ഡിന്യെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 89-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്തായിരുന്നു നിക്കോളോയുടെ ഗോള്‍.

പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 64-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോഡ് നേടിയ ഗോളിലാണ് ജയിച്ചത്. അലയന്‍സ് അറീനയില്‍ ബയേണ്‍ മ്യൂണിക്ക് സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിഷ്, മാറ്റ് ഹമ്മല്‍സ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ബെല്‍ജിയം ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണ് പി.എസ്.ജി തകര്‍ത്തത്. മൂന്നാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിവെച്ച ഗോള്‍ വേട്ട എഡിന്‍സന്‍ കവാനി (44), നെയ്മര്‍ (66), എയ്ഞ്ചല്‍ ഡിമരിയ (90) എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള ഫ്രീകിക്കില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍.

സ്റ്റാംഫഡ് ബ്രിഡ്ജിലെ ആവേശപ്പോരില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ചെല്‍സി സമനില വഴങ്ങിയത്. ഡേവിഡ് ലൂയിസ് (11-ാം മിനുട്ട്), എയ്ഡന്‍ ഹസാര്‍ഡ് (37) എന്നിവരുടെ ഗോളുകളില്‍ ചെല്‍സി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ കൊളറോവിലൂടെ റോമ ഒരു ഗോള്‍ മടക്കി. 64, 70 മിനുട്ടുകളില്‍ എഡിന്‍ ഷെക്കോ ലക്ഷ്യം കണ്ടതോടെ നീലപ്പട പിറകിലായി. 75-ാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡ് ആണ് ചെല്‍സിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. മറ്റൊരു മത്സരത്തില്‍ എഫ്.സി ബാസല്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് സി.എസ്.കെ.എ മോസ്‌കോയെ കീഴടക്കി.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending