Connect with us

Sports

ആവേശ ഫൈനല്‍; ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടമേറി ബയേണ്‍

അദ്യ പകുതിയില്‍ പിഎസിജിയുടെ അവസരങ്ങളായിരുന്നു. പതിനെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാബെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് നെയ്മര്‍ ഓട്ടത്തിനിടെ പോസ്റ്റിലേക്ക് ഇടത് കാല്‍കൊണ്ട് തട്ടിവിട്ടെങ്കിലും ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്തു. വീണ്ടും നെയ്മര്‍ ആ പന്ത് പോസ്റ്റിലെക്ക് തൊടുത്തെങ്കിലും വീണിടത്ത് നിന്നുയര്‍ന്ന ന്യുവര്‍ അതും തടഞ്ഞു. ബയേണ് കിരീടം ഉറപ്പിച്ച ന്യുവറിന്റെ തകര്‍പ്പന്‍ സേവിങായിരുന്നത്.

Published

on

ലിസ്ബൺ: ആവേശംകൊണ്ടും വേഗതകൊണ്ടും ഞെട്ടിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പിഎസിജിക്ക് വില്ലനായി പാരീസുകാരന്‍ കിംഗ്സ്ലി കോമന്‍ വലകുലുക്കിയപ്പോള്‍ ബയേണ്‍ മ്യൂണിച്ച് ആറാം തവണയും കിരീട ജേതാക്കളായി. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെയ്ന്റ് ഷാർമാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.

ഇരുടീമുകളും പോരാടികളിച്ച ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും വാശിയേറിയ മത്സരംപിറന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 59 മിനുട്ടില്‍ ഫ്രഞ്ച് താരം ബയേണിനെ മുന്നിലെത്തിക്കുകയായിരുന്നു. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നും കിമ്മിച്ച് ഇടതു പോസ്റ്റിലേക്ക് ഫ്‌ലിക്ക് ചെയ്ത പന്ത് ബയേണിന്റെ പാരീസ് താരം കോമാന്‍ പൊസ്റ്റിന് വലതുമൂലയിലേക്ക് തലവെച്ചു കുത്തികയറ്റുകയായിരുന്നു. പിഎസ്ജി ഗോളി കെയ്ലര്‍ നവാസ് നിവര്‍ന്ന് ചാടിയെങ്കിലും പന്ത് തൊടുക്കാനായില്ല.

തുടര്‍ന്ന്, നെയ്മറും എംബാബെയും ഡി മരിയയും പി.എസ്ജിക്കായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും 59 മിനുറ്റില്‍ ബയേണ്‍ നേടിയ ലീഡിനൊപ്പെത്താന്‍ പിന്നീട് പിഎസ്ജിക്കായില്ല.

അദ്യ പകുതിയില്‍ പിഎസിജിയുടെ അവസരങ്ങളായിരുന്നു. പതിനെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാബെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് നെയ്മര്‍ ഓട്ടത്തിനിടെ പോസ്റ്റിലേക്ക് ഇടത് കാല്‍കൊണ്ട് തട്ടിവിട്ടെങ്കിലും ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്തു. വീണ്ടും നെയ്മര്‍ ആ പന്ത് പോസ്റ്റിലെക്ക് തൊടുത്തെങ്കിലും വീണിടത്ത് നിന്നുയര്‍ന്ന ന്യുവര്‍ അതും തടഞ്ഞു. ബയേണ് കിരീടം ഉറപ്പിച്ച ന്യുവറിന്റെ തകര്‍പ്പന്‍ സേവിങായിരുന്നത്.

ഒരു ഭാഗത്ത് ബയേണിനായി കോമാനും ഡേവീസും ലെവന്‍ഡോസ്‌കിയും കിമിചും നാബ്രിയും തിളങ്ങിയപ്പോള്‍ മറുഭാഗത്ത്
ഫുട്‌ബോളിന്റെ വേഗം താളവും നിറഞ്ഞ നെയ്മറും എംബാബെയും ഡി മരിയയും പി എസ് ജിക്കായി അവസാന വിസില്‍ വരെ അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ, 2013-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടർച്ചയായ നാല് സെമി ഫൈനലുകളിൽ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ തീർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending